ഒന്നോണം 26 സമാപിച്ചു.
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ 78 മത് വാർഷിക ആഘോഷങ്ങളും ഓണാഘോഷവും പ്രോജ്വലമായി സമാപിച്ചു.ഫിഷറീസ് സാമൂഹ്യ വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അധ്യക്ഷത വഹിച്ചു.പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണ മുഖ്യാതിഥി ആയിരുന്നു.
ആഗസ്റ്റ് 22 മുതൽ തുടങ്ങിയ വിവിധ പരിപാടികളോടെയാണ് നാടിന്റെഈ സാംസ്കാരികോത്സവം സമാപിച്ചത്.ചടങ്ങിൽ വച്ചു ലൈബ്രറിയിൽ നിന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പുസ്തകം എടുത്തവർക്കുള്ള ഒ.കെ ഭാസ്കരൻ മാസ്റ്റർ പുരസ്കാരം ടി. വി. ശശി ശേഖരനും ബാലവേദി പുരസ്കാരം റിതിക. എം. ജെ ക്കും സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ വേവുകാട്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ്, വാർഡ് മെമ്പർ ശ്രീഭദ്ര വേലായുധൻ, SNDP ശാഖ കൺവീനർ കെ. എസ്. പ്രകാശൻ,ബി. സുഗതൻ എന്നിവർ…

