നാട്ടുവെളിച്ചം- വയോജന വേദി
നമ്മുടെ ലൈബ്രറിയിൽ നാട്ടുവെളിച്ചം വയോജന വേദി ലൈബ്രറി പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി തന്നെ പ്രവർത്തിക്കുന്ന ഒന്നാണ്. സമൂഹത്തിനുവേണ്ടി ഒരുപാട് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടായ്മ ഒരുക്കി
ഗ്രന്ഥശാലകള്‍ പകലുകളില്‍ നന്മഗൃഹങ്ങളാകുന്നു. മുതിര്‍ന്ന പൗരന്മാരുടെ അറിവുകളും
അനുഭവങ്ങളും പകര്‍ന്നെടുത്ത് നാട്ടറിവുകളുടെ ശേഖരമാക്കി,നമ്മുടെ ഗ്രന്ഥപ്പുരകള്‍ മാറും. 60 വയസിനുമുകളിലുള്ളവരുടെ സംഘം ചേരല്‍ മാത്രമല്ല; അവരുടെ വിനോദങ്ങളുടെ പങ്കുവയ്ക്കല്‍കൂടിയാവും ഗ്രന്ഥശാലകള്‍. ഇന്നത്തെ സമൂഹത്തിന് നഷ്ടപ്പെട്ടുപോകുന്ന പാരമ്പര്യങ്ങളുടെയും തിരിച്ചറിവുകളുടെയും തിരിച്ചുപിടിയ്ക്കലും സൂക്ഷിപ്പുമാണ് വയോജന സംഗമത്തിലൂടെ നേടുക.വയോജന വേദിയുടെ അഭിമുഖ്യത്തിൽ വയോജന സംഗമം, വയോജന ദിനാചരണം, വിവിധ ആരോഗ്യ സുരക്ഷ ക്യാമ്പുകൾ, സംവാദങ്ങൾ, വിനോദ യാത്രകൾ എന്നിവ നടത്തി വരുന്നു.


