കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം നടത്തി. ആലങ്ങാട് മെഡിക്കൽ സെന്ററിലെ ഡോ. എം. ജെ. തോമസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. വയോജന വേദി പ്രസിഡന്റ് ടി വി വിശ്വംഭരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജി ജോഷി, രത്നമ്മ ഗോവിന്ദൻ, ടി. വി. ഷൈവിൻ, കെ. ബി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.