സമാനതകള്‍ ഇല്ലാത്ത സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക കൂട്ടായ്മയാണ് കേരളത്തിലെ ഗ്രന്ഥശാല സംഘം .കേരളീയ സമൂഹം ഏറെ പ്രതീക്ഷ യോടെയാണ് ഈ ഗ്രന്ഥശാല പ്രസ്ഥാനത്തെ കാണുന്നത്.കേരളത്തിന്‍റെ സാമൂഹ്യ സാംസ്‌കാരിക വളര്‍ച്ചയില്‍ ഈ പ്രസ്ഥാനം വഹിച്ച പങ്കു വളരെ വലുതാണ്.ഈ സംസ്ഥാനത്തിലെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരം ഉള്ള ഏതാണ്ട് എണ്ണായിരത്തോളം ഗ്രന്ഥപുരകള്‍ ഇന്ന് ഉണ്ട്.
അറിവിന്റെ ഖനിയായ അക്ഷരപ്പുര മാത്രമല്ല കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി. എഴുപത് ആകുമ്പോഴും പ്രായത്തിന്റെ മടുപ്പോ കിതപ്പോ ഇല്ലാതെ തലമുറകളെ ചുറ്റുമിരുത്തി കഥയും കാര്യവും പറഞ്ഞുകൊടുക്കുന്ന ഒരു അക്ഷര മുത്തശ്ശിയും, ചെറുപ്പക്കാർക്ക് ഒത്തുകൂടാൻ ഒരു Wi-Fi കേന്ദ്രവും, വനിതകൾക്ക് അവരുടെ പ്രശ്നങ്ങളും ആശങ്കകളും പങ്കുവെക്കുവാനും പരിഹരിക്കാനുമുള്ള ഒരിടവും, വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ ഒരു കൈത്താങ്ങും, വയോജനങ്ങളുടെ ഒത്തുചേരലും, കുട്ടികളുടെ കളികളും ഒക്കെയായി ഈ നാടിന്റെ ഒരു സ്പന്ദനം തന്നെയാണ് ഈ ഗ്രാമീണ വായനശാല.
ഏതാണ്ട് 18000 ലതികം പുസ്തകങ്ങളും അതിൽ തന്നെ 3500 ലതികം റഫറൻസ് പുസ്തകങ്ങളും ഉള്ള ആലങ്ങാട് പഞ്ചായത്തിലെ e- വിജ്ഞാന സേവന കേന്ദ്രവും പറവൂർ താലൂക്കിലെ റഫറൻസ് ലൈബ്രറിയും ആണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി. കഴിഞ്ഞ വർഷം ഉൾപ്പെടെ 2 തവണ പറവൂർ താലൂക്കിലെ മികച്ച ലൈബ്രറി ആയി തിരഞ്ഞെടുക്കപ്പെട്ടു.
