പരസ്പരം – ഗ്രന്ഥശാല ഭരണ സമിതി യോഗങ്ങൾ പറവൂർ താലൂക്കിൽ തുടങ്ങി..

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദേശാനുസരണം സ്റ്റേറ്റ് – ജില്ല – താലൂക്ക് കൗൺസിൽ അംഗങ്ങൾ പങ്കെടുത്തുകൊണ്ട് കൂടുന്ന ഗ്രന്ഥശാല ഭരണ സമിതി യോഗം കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷനായി. ഒരാൾ ഒഴികെ മുഴുവൻ ഭരണ സമിതി അംഗങ്ങളും താലൂക്ക് കൗൺസിൽ അംഗവും, ലൈബ്രെറിയൻ, ബാലവേദി, യുവത, വനിതാവേദി, വയോജനവേദി ഭാരവാഹികളുമുൾപ്പെടെ 20 പേർ പങ്കെടുത്തു. ജില്ല ലൈബ്രറി കൗൺസിൽ എക്‌സി. കമ്മറ്റി അംഗം പി. ആർ സത്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ, അലങ്ങാട് ഗ്രന്ഥശാല നേതൃ സമിതി കൺവീനർ ടോമി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ക്രിയാത്മകമായ ചർച്ചകളും മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുന്ന നിരവധി നിർദേശങ്ങളും യോഗത്തിൽ ഉരുത്തിരിഞ്ഞു.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *