സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർ

കേരളീയ സമൂഹത്തിൽ സന്നദ്ധ സേവനത്തിൽ കൂടി ഇടം കണ്ടെത്തുകയാണ് ഗ്രന്ഥശാലകൾ… കോവിഡ് എന്ന മഹാമാരിയെ മാനവികത കൊണ്ട് നേരിടുകയാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ യുവത്വം.. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിനും,  വൈസ് പ്രസിഡന്റ്‌ കെ. എ. അഖിലും,  എക്സി. കമ്മറ്റി അംഗം കൂടിയായ യുവത സെക്രട്ടറി അഖിലയും അടക്കം നാലുപേർ ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എത്തിക്കുന്ന ഡ്യൂട്ടി ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു. വോളണ്ടിയർ സ്‌ക്വാഡിൽ  ഉള്ള ഏക വനിതയായ SNCL യുവത സെക്രട്ടറി അഖില അശോകനു  പിന്നാലെ 12 യുവത അംഗങ്ങൾ സന്നദ്ധത്തിൽ രജിസ്റ്റർ ചെയ്ത് താങ്കളുടെ ഡ്യൂട്ടിക്കായി കാത്തു നിൽക്കുകയാണ്…

WhatsApp Image 2020-04-30 at 7.06.29 PM

WhatsApp Image 2020-04-30 at 7.06.28 PM

Similar Posts

  • ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിൽ ഈയിടെയായി വർധിച്ചു വരുന്ന  മോഷണശ്രമങ്ങൾക്കെതിരെ നവംബർ 12 ഞായറാഴ്ച വൈകീട്ട് 4.00 ന് കൊടുവഴങ്ങ SNLP സ്‌കൂളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ബിനാനിപുരം SI ശ്രീ ഹരിചന്ദ്രൻ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ജോസ് ഗോപുരത്തിങ്കൽ  ഉത്‌ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് ശ്രീ .വി .ജി .ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ടി .വി .മോഹനൻ,കെ ബി .ശ്രീജിത്ത് ,കെ .പി .ധർമ്മേന്ദ്രൻ എന്നിവർ സംസാരിച്ചു .

  • ഫുട്ബോൾ കാർണിവൽ 2026 സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെയും SNASC കൊടുവഴങ്ങയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ നാട്ടിലെ കായിക പ്രേമികൾ ഫുട്ബോൾ മാമാങ്കത്തെ ഏറ്റെടുത്തിരിക്കുന്ന ഈ സമയത്തു ഫുട്ബോൾ കാർണിവൽ സംഘടിപ്പിച്ചു.ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. പി. അജിത് കുമാർ ഉത്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. തുടർന്ന് പി. ജി വിനിൽകുമാർ പ്രശ്നോത്തരി നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ, SNASC യുടെ വിബീഷ് ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു….

  • അച്ഛനില്ലാത്ത പെണ്‍കുട്ടി പുസ്തകം പ്രകാശനം ചെയ്തു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ വായന പക്ഷാചാരണം 2026 ന്‍റെ ഭാഗമായി നാട്ടിലെ എഴുത്തുകാരിയായ കെ.വി.സംഗീതയുടെ അച്ഛനില്ലാത്ത പെണ്‍കുട്ടി എന്ന പുസ്തകം സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ഡോ.ധര്‍മ്മരാജ് അടാട്ട് പ്രകാശനം നിര്‍വഹിച്ചു .മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകന്‍ ശ്രീ.കെ.എന്‍ .ഉണ്ണി പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വിനു എബ്രഹാം മുഖ്യാഥിതി ആയിരുന്നു. ലൈബ്രറി പ്രസിഡന്റ് വി.ജി.ജോഷി അദ്ധ്യക്ഷത വഹിച്ചു. നോറ പബ്ലിക്കേഷന്‍ പ്രസാധകയും എഴുത്തുകാരിയുമായ മഞ്ജു ജോജോ പുസ്തക പരിചയം നടത്തി .താലുക്ക് ലൈബ്രറി…

  • ഒന്നോണം 26 സമാപിച്ചു.

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ 78 മത് വാർഷിക ആഘോഷങ്ങളും ഓണാഘോഷവും പ്രോജ്വലമായി സമാപിച്ചു.ഫിഷറീസ് സാമൂഹ്യ വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ വി.ജി. ജോഷി അധ്യക്ഷത വഹിച്ചു.പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണ മുഖ്യാതിഥി ആയിരുന്നു. ആഗസ്റ്റ് 22 മുതൽ തുടങ്ങിയ വിവിധ പരിപാടികളോടെയാണ് നാടിന്റെഈ സാംസ്‌കാരികോത്സവം സമാപിച്ചത്.ചടങ്ങിൽ വച്ചു ലൈബ്രറിയിൽ നിന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പുസ്തകം എടുത്തവർക്കുള്ള ഒ.കെ ഭാസ്കരൻ മാസ്റ്റർ പുരസ്‌കാരം…

  • ശാസ്ത്ര കൗതുകം – 2019: വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെയും ആലുവ അല്‍ അമീന്‍ കോളേജ്  ഭൗതിക ശാസ്ത്ര വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി. താലുക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി ഉത്ഘാടനം ചെയ്തു. അല്‍ അമീന്‍ കോളേജ്  ഭൗതിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീജ. എസ്. ക്ലാസ്സ്‌ നയിച്ചു. ബാലവേദി പ്രസിഡന്റ് അഖില്‍ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ദേവികൃഷ്ണ. പി. യു. സ്വാഗതവും…

  • വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു.പകല്‍ സമയത്ത് വീടുകളില്‍ ഒറ്റപെടുന്നവര്‍ക്കും തലമുറകള്‍ തമ്മിലുള്ള സഹകരണവും സൗഹൃദവും അറിവും അനുഭവങ്ങളും പങ്കെടുന്നതിനായി സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ലൈബ്രറികളില്‍ ആരംഭിക്കുന്ന പദ്ധതിയായ ഹാപ്പിനസ് ഫോറം പറവൂര്‍ താലുക്കില്‍ ആദ്യമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ആരംഭിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  ബെന്നി ജോസഫ്‌  ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അധ്യക്ഷനായി. വാര്‍ഡ്‌ മെമ്പര്‍ ശ്രീഭദ്ര വേലായുധന്‍…