ഭരതം 2017 – ’18 : സപ്തതി ആഘോഷങ്ങൾ – ഉദ്ഘാടന സമ്മേളനം
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ സപ്തതി ആഘോഷങ്ങൾ ബഹു. നിയമസഭ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിൽ മെട്രോ വിനോദയാത്ര നടത്തി. വയോജനങ്ങൾ ഏറണാകുളം സുഭാഷ് പാർക്ക് സന്ദർശിച്ചു. വയോജന വേദി പ്രസിഡന്റ് പി എൻ വിശ്വംഭരൻ, സെക്രട്ടറി രത്നമ്മ ഗോവിന്ദൻ., ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി, സെക്രട്ടറി ടി വി ഷൈവിൻ, കെ ബി ശ്രീജിത്ത്, ഷീബ രതീഷ് എന്നിവർ നേതൃത്വം നൽകി.
കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു. പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ…
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ “വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍” ഏകദിന പരിശീലനവും നിര്‍മ്മാണവും സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി അജ സാബു ഉത്ഘാടനം നിര്‍വഹിച്ചു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ് നയിച്ചു. വനിതാ വേദി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി….
അതിജീവനത്തിന്റെ ഈ ലോക്ക് ഡൌൺ കാലത്ത് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു ഓൺലൈൻ കടങ്കഥ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഒരുക്കുകയും, ആ ഗ്രൂപ്പിലൂടെ തന്നെ മത്സരം നടത്തുകയുമായിരുന്നു. ഏപ്രിൽ 22നു വൈകീട്ട് 7 മണിക്ക് പ്രശസ്ത കവി ശ്രീ. എസ്. രമേശൻ ശബ്ദ സന്ദേശം നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏപ്രിൽ 23നു വൈകീട്ട് 7 മണിക്ക്പ്ര ശസ്ത സിനിമാതാരം ശ്രീ വിനോദ് കെടാമംഗലം മത്സരത്തിന്റെ ഫല പ്രഖ്യാപനം…
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് പി. ആര്. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …
കാറ്റിനൊപ്പം ഗതിമാറി ഊളിയിട്ടു അടിത്തട്ടിലേക്കു പോകുന്ന മത്സ്യങ്ങളെയും കടലിന്റെ അഗാധമായ സൗന്ദര്യവും ആസ്വദിച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിലെ നാട്ടുവെളിച്ചം വയോജനവേദി അംഗങ്ങൾ 25-02-2020ന് കപ്പൽ യാത്ര നടത്തി. 2 ബസുകളിലായി എറണാകുളത്തെത്തിയ ഈ 86 പേരടങ്ങുന്ന സംഘം കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ സാഗരറാണി എന്ന ക്രൂയിസ് വെസ്സലിലാണ് തങ്ങൾക്കു അപ്രാപ്യമെന്നു കരുതിയിരുന്ന കപ്പൽ യാത്രയുടെയും മാധുര്യം നുകർന്നത്. മുൻ വർഷങ്ങളിൽ വിമാനയാത്രയും കായൽ യാത്രയും മെട്രോ യാത്രയും ഈ വയോജനങ്ങൾ നടത്തിയിരുന്നു….