പ്രതിഭാ സംഗമമായി ആദരം 2k -26

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല,ജനസേവ ശിശുഭവൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ ആലങ്ങാട് പഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആദരം 2k -26 സംഘടിപ്പിച്ചു. റാങ്ക് ജേതാക്കളും മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയതുമായ 80 ലേറെ കുട്ടികൾ ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോളി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ്‌ ട്രോഫി താരം വാൾട്ടർ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജിൻസി റോളി, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ആന്റി ഡ്രഗ്സ് മൂവ്മെന്റ് ജില്ല സെക്രട്ടറി ഡോ. ജോബി തോമസ് മുഖ്യ സംഘാടകനായിരുന്നു.ലൈബ്രറി വൈസ് പ്രസിഡന്റ്‌ കെ. എ. അഖിൽ സ്വാഗതവും കെ. ബി. ശ്രീജിത്ത്‌ കൃതജ്ഞതയും രേഖപ്പെടുത്തി.വി. വി. സുതൻ, അനിത ബിനുലാൽ, സുനന്ദ രാജൻ, അമൃത് പ്രണാം, പി. ആർ. മണി എന്നിവർ സംബന്ധിച്ചു.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *