കൊടുവഴങ്ങ പഴംതോട് നവീകരണം – ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു

കഴിഞ്ഞ 20 വർഷത്തിലേറെയായി തങ്ങൾ കണ്ട സ്വപ്നത്തെ,  2011ൽ ശ്രീ നാരായണ ക്ലബ് & ലൈബ്രറി തുടങ്ങിവച്ച ശുചീകരണ പ്രവർത്തനങ്ങൾ, നബാർഡിന്റെ 3 കോടിയോളം രൂപയുടെ പദ്ധതി ഇന്ന് നിർമ്മാണ പൂർത്തീകരണത്തിലേക്കു കടക്കുമ്പോൾ, അതീവ ശ്രദ്ധാലുക്കളായി കൊടുവഴങ്ങയിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ജനത പഴംതോടിന്റെ  ഓരത്തു ഒത്തു ചേർന്നു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടികാണിക്കുവാൻ. പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാൻ. എല്ലാത്തിലുമുപരി തങ്ങളുടെയെല്ലാം ബാല്യകാലത്തെ മധുരിക്കുന്ന സ്മരണകൾ ഇരമ്പുന്ന ഈ തണ്ണീർത്തടത്തെ സംരക്ഷിക്കുവാൻ. കൊടുവഴങ്ങയുടെ സാംസ്‌കാരിക  ജ്വലനമായ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി സംഘടിപ്പിച്ച “പഴംതോട് നവീകരണം ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം” ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ് ശ്രീ പി. ആർ. രഘു ഉത്‌ഘാടനം നിർവഹിച്ചു. ആലങ്ങാട്  ഗ്രാമപഞ്ചായത് വൈസ് പ്രെസിഡന്റ്‌  ശ്രീ. കെ. എൻ. ഉണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി ശ്രീ. ടി. വി. ഷൈവിൻ സ്വാഗതം ആശംസിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ. വി. ജി. ജോഷി പ്രവർത്തനങ്ങളിലെ അപാകതകൾ വിശദീകരിച്ചു. പഴംതോട്ടിൽ അടിഞ്ഞുകൂടിയിട്ടുള്ള ചളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു മറ്റു അപാകതകൾ പരിഹരിച്ചതിനുശേഷവും മാത്രം വേലി കെട്ടി നവീകരണ പ്രവർത്തനം പൂർത്തീകരിച്ചു എത്രയും വേഗം നാടിനു സമർപ്പിക്കണം എന്നു യോഗത്തിൽ ആവശ്യപ്പെട്ടു. എല്ലാ വർഷവും പുതുവത്സരത്തിൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലും ലൈബ്രറിയുടെ ആഭിമുഖ്യത്തിലും സാംസ്ക്കാരികോൽസവം സംഘടിപ്പിക്കണം എന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു വന്നു. വാർഡ് മെമ്പർമാരായ അജ സാബു, ജോസ് ഗോപുരത്തിങ്കൽ, റൂബി ജസ്റ്റിൻ എന്നിവരും, മുൻ പഞ്ചായത്ത് പ്രസിഡന്റ്  ടി. യു. പ്രസാദ്, മുൻ മെമ്പർമാരായ എം. ആർ. രാധാകൃഷ്ണൻ, ലത പുരുഷൻ, കൂടാതെ ടി. വി. മോഹനൻ, കെ. ഇ. അശോകൻ, ബി. സുഗതൻ എന്നിവർ സംസാരിച്ചു. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. സി. എസ്. ദിലീപ് കുമാർ നന്ദി പറഞ്ഞു.

WhatsApp Image 2019-12-02 at 12.58.14 PM (1)

WhatsApp Image 2019-12-02 at 12.27.24 PM (1)

Similar Posts

  • ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിൽ ഈയിടെയായി വർധിച്ചു വരുന്ന  മോഷണശ്രമങ്ങൾക്കെതിരെ നവംബർ 12 ഞായറാഴ്ച വൈകീട്ട് 4.00 ന് കൊടുവഴങ്ങ SNLP സ്‌കൂളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ബിനാനിപുരം SI ശ്രീ ഹരിചന്ദ്രൻ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ജോസ് ഗോപുരത്തിങ്കൽ  ഉത്‌ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് ശ്രീ .വി .ജി .ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ടി .വി .മോഹനൻ,കെ ബി .ശ്രീജിത്ത് ,കെ .പി .ധർമ്മേന്ദ്രൻ എന്നിവർ സംസാരിച്ചു .

  • തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്‌ പി. ആര്‍. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …

  • സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി, കേരള ആക്ഷൻ ഫോഴ്‌സ്, ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല എന്നിവയുടെ ആഭിമുഖ്യത്തിൽ ഡോ. ടോണീ ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേതൃ പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു.കേരള ആക്ഷൻ ഫോഴ്‌സ് കോ. ഓർഡിനേറ്റർ ഡോ. ജോബി തോമസ്, ടോണി ഫെർണാണ്ടസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. സോന,…

  • സുര്യ ഗ്രഹണത്തെ വരവേറ്റു കൊടുവഴങ്ങയിലും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി, ശാസ്ത്ര സാഹിത്യ പരിഷത്ത് ആലങ്ങാട് യുണിറ്റ് കൂടി സംയുക്തമായി കൊടുവഴങ്ങ ലൈബ്രറി പരിസരത്ത് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യം ഒരുക്കി. ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റുവാന്‍ ഇതുവഴി കഴിഞ്ഞു. കുട്ടികള്‍ക്കാകട്ടെ തങ്ങള്‍ നിര്‍മ്മിച്ച സൗര കണ്ണടകള്‍ ഉപയോഗിച്ച് സുര്യനെ കാണുവാനും അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുവാനും സാധിച്ചു. പിന്‍ ഹോള്‍ പ്രോജെക്ഷന്‍ ഉള്‍പ്പെടെ വിവിധ രീതികളില്‍ ഗ്രഹണം കാണിക്കുകയും, അതോടൊപ്പം ഗ്രഹണം കാണുന്നതിനുള്ള വിവിധ രീതികളെ കുറിച്ചുള്ള വിശദീകരണവും…

  • വായനക്കൂട്ടം ഒത്തു ചേർന്നു

    വായനക്കൂട്ടം ഒത്തു ചേർന്നു… പങ്കാളിത്തം എണ്ണത്തിന്റെ ആധിക്യത്തിലല്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് ഗ്രന്ഥശാലയെ സജീവമാക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിക്കുന്ന വായനക്കാർ ഒത്തുകൂടി. ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരാതികളും.. അവയൊക്കെ പരിഹരിക്കുന്നതിനും വായനാനുഭവങ്ങൾ പങ്കുവെക്കാനും രണ്ടു മാസത്തിലൊരിക്കൽ യോഗം കൂടാം എന്ന് തീരുമാനിക്കുകയും അതോടൊപ്പം പുസ്തക വർഗ്ഗീകരണമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ സഹായവും ഉണ്ടാകുമെന്നും അറിയിക്കുകയുണ്ടായി.

  • സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർ

    കേരളീയ സമൂഹത്തിൽ സന്നദ്ധ സേവനത്തിൽ കൂടി ഇടം കണ്ടെത്തുകയാണ് ഗ്രന്ഥശാലകൾ… കോവിഡ് എന്ന മഹാമാരിയെ മാനവികത കൊണ്ട് നേരിടുകയാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ യുവത്വം.. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിനും,  വൈസ് പ്രസിഡന്റ്‌ കെ. എ. അഖിലും,  എക്സി. കമ്മറ്റി അംഗം കൂടിയായ യുവത സെക്രട്ടറി അഖിലയും അടക്കം നാലുപേർ ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എത്തിക്കുന്ന ഡ്യൂട്ടി ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു. വോളണ്ടിയർ സ്‌ക്വാഡിൽ  ഉള്ള ഏക വനിതയായ SNCL…