പതിനൊന്നാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയോടെ കേരളത്തിലെ ഓരോ താലൂക്കുകളിലും തെരഞ്ഞെടുത്ത ഓരോ ലൈബ്രറിയില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കിയതാണ് താലൂക്ക് റഫറന്‍സ് ലൈബ്രറി സ്കീം. സാധാരണപുസ്തകങ്ങള്‍ സജ്ജമാക്കുന്നതോടൊപ്പം തന്നെ ജനങ്ങളുടെ മാറിവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത്തരത്തിലുള്ള വിജ്ഞാന ഗ്രന്ഥങ്ങള്‍ കൂടി സജ്ജമാക്കിയാല്‍ മാത്രമേ നമ്മുടെ ലൈബ്രറികള്‍ കാലത്തിനൊത്ത് വളരുന്നു എന്നു പറയുവാന്‍ കഴിയുകയുള്ളൂ. താലൂക്ക് റഫറന്‍സ് ലൈബ്രറികള്‍ എന്ന ആശയത്തിലൂടെ ഒരു താലൂക്കിന്റെ പൊതു വൈജ്ഞാനിക ആവശ്യമാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന താലൂക്ക് റെഫറൻസ് ലൈബ്രറികള്‍. 2017 മുതൽ പറവൂർ താലൂക്കിലെ റഫറൻസ് ലൈബ്രറിയായി തിരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ ലൈബ്രറിയെ ആണ്.



