അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി

ഡോ: എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 അദ്ധ്യാപക ദിനത്തിൽ കൊടുവഴങ്ങ പ്രദേശത്തെ വിരമിച്ച അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം നടത്തി. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ 71 മത് വാർഷികാഘോഷത്തിന് ഇതോടെ തിരിതെളിഞ്ഞു.  ദീർഘകാലത്തെ അദ്ധ്യാപനത്തിന് ശേഷം വിരമിച്ച നമ്മുടെ നാട്ടിലെ അദ്ധ്യാപകരെ  അവരവരുടെ വീടുകളിലെത്തി ആദരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. PR രഘു ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  SNLPS പ്രധാന അദ്ധ്യാപകൻ ശ്രീ.എം.വി.ഉദയൻ മുഖ്യ സാന്നിദ്ധ്യം ആയിരുന്നു.ആദ്യം SNLP സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപിക ചന്ദ്രമതി ടീച്ചറെ ആദരിച്ചു. ലൈബ്രറി പ്രെസിഡൻറ് വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. തുടർന്ന് കെ. പി. ഗീത, പുരുഷോത്തമ പണിക്കർ, ശ്രീലത ടീച്ചർ  , ടീച്ചർ ,ഓമന ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, ദമയന്തി ടീച്ചർ, ഷെർലി ടീച്ചർ, മേരി ടീച്ചർ, ആനി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ, കമ്മറ്റി അംഗങ്ങളായ അഖിൽ. കെ. എ, കെ. ബി ശ്രീജിത്ത്, എം. കെ ശശി, കെ. പി ധർമ്മേന്ദ്രൻ, യുവത ഭാരവാഹികളായ ആര്യനന്ദ, മിന്നു, ബാലവേദി സെക്രട്ടറി ദേവീകൃഷ്ണ, ഹരിത എന്നിവർ നേതൃത്വം നൽകി.

Similar Posts

  • ഗ്രന്ഥശാലക്കൊപ്പം കളമശ്ശേരിയിൽ വി. ആർ. ടെക്നോളജിയും നവീകരിച്ച കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി ഉത്ഘാടനം ചെയ്തു

    ഗ്രന്ഥശാലക്കൊപ്പം കളമശ്ശേരി പദ്ധതിയിൽ നവ ഭാവത്തോടെ നവീകരിച്ച കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ഉത്ഘാടനം ബഹു നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്‌ നിർവഹിച്ചു.കാലം മാറ്റത്തെ ആവശ്യപ്പെടുന്നു.. കാലോചിതമാറ്റങ്ങൾ അനിവാര്യതയാണ്. ആ മാറ്റത്തെ ഏറ്റവും വേഗത്തിൽ എത്തിപ്പിടിക്കാൻ നമ്മുടെ കുട്ടികൾക്കാവുന്നതിന് വേണ്ടി വെർച്വൽ റിയാലിറ്റിയുടെ സൗകര്യം ഒരുക്കിയ സംസ്ഥാനത്തെ തന്നെ ആദ്യ ലൈബ്രറിയായി മാറിയിരിക്കുക യാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി.പൊതു ലൈബ്രറികളെ ആധുനികവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ഊർജ്ജസ്വലവുമായ സാമൂഹിക ഇടങ്ങളാക്കി…

  • ഫുട്ബോൾ കാർണിവൽ 2026 സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെയും SNASC കൊടുവഴങ്ങയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ നാട്ടിലെ കായിക പ്രേമികൾ ഫുട്ബോൾ മാമാങ്കത്തെ ഏറ്റെടുത്തിരിക്കുന്ന ഈ സമയത്തു ഫുട്ബോൾ കാർണിവൽ സംഘടിപ്പിച്ചു.ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. പി. അജിത് കുമാർ ഉത്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. തുടർന്ന് പി. ജി വിനിൽകുമാർ പ്രശ്നോത്തരി നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ, SNASC യുടെ വിബീഷ് ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു….

  • പ്രതിഭാ സംഗമമായി ആദരം 2k -26

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല,ജനസേവ ശിശുഭവൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ ആലങ്ങാട് പഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആദരം 2k -26 സംഘടിപ്പിച്ചു. റാങ്ക് ജേതാക്കളും മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയതുമായ 80 ലേറെ കുട്ടികൾ ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോളി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ്‌ ട്രോഫി താരം വാൾട്ടർ…

  • സുര്യ ഗ്രഹണത്തെ വരവേറ്റു കൊടുവഴങ്ങയിലും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി, ശാസ്ത്ര സാഹിത്യ പരിഷത്ത് ആലങ്ങാട് യുണിറ്റ് കൂടി സംയുക്തമായി കൊടുവഴങ്ങ ലൈബ്രറി പരിസരത്ത് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യം ഒരുക്കി. ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റുവാന്‍ ഇതുവഴി കഴിഞ്ഞു. കുട്ടികള്‍ക്കാകട്ടെ തങ്ങള്‍ നിര്‍മ്മിച്ച സൗര കണ്ണടകള്‍ ഉപയോഗിച്ച് സുര്യനെ കാണുവാനും അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുവാനും സാധിച്ചു. പിന്‍ ഹോള്‍ പ്രോജെക്ഷന്‍ ഉള്‍പ്പെടെ വിവിധ രീതികളില്‍ ഗ്രഹണം കാണിക്കുകയും, അതോടൊപ്പം ഗ്രഹണം കാണുന്നതിനുള്ള വിവിധ രീതികളെ കുറിച്ചുള്ള വിശദീകരണവും…

  • ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു.  ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ്‌ രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …