from-koha-to-public

Koha യിൽ നിന്നും public ലേക്ക്…

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ പുസ്തക വിതരണം ആരംഭിച്ചു.

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ പതിനായിരത്തോളം ലൈബ്രറികളെ ബന്ധിപ്പിക്കാനും പുസ്തക വിതരണം സുഗമമക്കുവാനും വേണ്ടി തയ്യാറാക്കിയ പബ്ലിക് സോഫ്റ്റ്‌വെയറിലൂടെയാണ് നിലവിൽ കോഹായിൽ ഉണ്ടായിരുന്ന 20000 ലധികം പുസ്തകങ്ങൾ വിതരണം ചെയ്യാൻ പോകുന്നത്.ആദ്യ പുസ്തക വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ്, എഴുത്തുകാരിയും ലൈബ്രറി അംഗവുമായ മായ വിനോദിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

Similar Posts

  • ലോക്ക്ഡൗണിൽ കുടുംബങ്ങൾക്കായി കടങ്കഥ മത്സരം നടത്തി

    അതിജീവനത്തിന്റെ ഈ ലോക്ക് ഡൌൺ കാലത്ത് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു ഓൺലൈൻ കടങ്കഥ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഒരുക്കുകയും, ആ ഗ്രൂപ്പിലൂടെ തന്നെ മത്സരം നടത്തുകയുമായിരുന്നു. ഏപ്രിൽ 22നു വൈകീട്ട് 7 മണിക്ക് പ്രശസ്ത കവി ശ്രീ. എസ്. രമേശൻ ശബ്ദ സന്ദേശം നൽകി ഉദ്‌ഘാടനം  നിർവഹിച്ചു. ഏപ്രിൽ 23നു വൈകീട്ട് 7 മണിക്ക്പ്ര ശസ്ത സിനിമാതാരം ശ്രീ വിനോദ് കെടാമംഗലം മത്സരത്തിന്റെ ഫല പ്രഖ്യാപനം…

  • വായനക്കൂട്ടം ഒത്തു ചേർന്നു

    വായനക്കൂട്ടം ഒത്തു ചേർന്നു… പങ്കാളിത്തം എണ്ണത്തിന്റെ ആധിക്യത്തിലല്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് ഗ്രന്ഥശാലയെ സജീവമാക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിക്കുന്ന വായനക്കാർ ഒത്തുകൂടി. ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരാതികളും.. അവയൊക്കെ പരിഹരിക്കുന്നതിനും വായനാനുഭവങ്ങൾ പങ്കുവെക്കാനും രണ്ടു മാസത്തിലൊരിക്കൽ യോഗം കൂടാം എന്ന് തീരുമാനിക്കുകയും അതോടൊപ്പം പുസ്തക വർഗ്ഗീകരണമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ സഹായവും ഉണ്ടാകുമെന്നും അറിയിക്കുകയുണ്ടായി.

  • അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് & ലൈബ്രറിയുടെയും പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടി നടത്തി .താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ജയൻ മാലിൽ ഉദ്ഘാടനം നിർവഹിച്ചു .ലൈബ്രറി പ്രസിഡൻറ് വി.ജി. ജോഷി അധ്യക്ഷനായി ഹെഡ്മിസ്ട്രസ് റവ:സിസ്റ്റർ എമിലിയ മുഖ്യപ്രഭാഷണം നടത്തി .പിടിഎ പ്രസിഡണ്ട് പി എസ് സജീവ്, അസിസ്റ്റൻ്റ് ഹെഡ്മിസ്ട്രസ് കെ എ .ക്രിസ്റ്റ, വിദ്യാർത്ഥി പ്രതിനിധി സെറിൻ എം.എസ്, മദർ പി ടി എ പ്രസിഡൻ്റ് മെറീന ഷിബു,വി.വി…

  • മലബാറിന് കൊടുവഴങ്ങയുടെ കൈത്താങ്ങ്

    കൊടുവഴങ്ങയുടെ കൈത്താങ്ങ് മലബാറിൽ എത്തിച്ചു.. ഒപ്പം താലുക്ക് ലൈബ്രറി കൗൺസിലിന്റെയും.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മലബാറിലെ പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഏതാണ്ട് 1 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുമായി 7 ലക്ഷത്തോളം വിലവരുന്ന അവശ്യ സാധനങ്ങൾ ഉരുൾ പൊട്ടൽ തകർത്ത നിലംബുരിലെ പാതാർ നിവാസികൾക്ക്‌ നൽകി. ഇന്നലെ കൊടുവഴങ്ങയിൽ വച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡൻറ് പി. ആർ. രഘു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു….

  • സുര്യ ഗ്രഹണത്തെ വരവേറ്റു കൊടുവഴങ്ങയിലും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി, ശാസ്ത്ര സാഹിത്യ പരിഷത്ത് ആലങ്ങാട് യുണിറ്റ് കൂടി സംയുക്തമായി കൊടുവഴങ്ങ ലൈബ്രറി പരിസരത്ത് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യം ഒരുക്കി. ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റുവാന്‍ ഇതുവഴി കഴിഞ്ഞു. കുട്ടികള്‍ക്കാകട്ടെ തങ്ങള്‍ നിര്‍മ്മിച്ച സൗര കണ്ണടകള്‍ ഉപയോഗിച്ച് സുര്യനെ കാണുവാനും അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുവാനും സാധിച്ചു. പിന്‍ ഹോള്‍ പ്രോജെക്ഷന്‍ ഉള്‍പ്പെടെ വിവിധ രീതികളില്‍ ഗ്രഹണം കാണിക്കുകയും, അതോടൊപ്പം ഗ്രഹണം കാണുന്നതിനുള്ള വിവിധ രീതികളെ കുറിച്ചുള്ള വിശദീകരണവും…

Leave a Reply

Your email address will not be published. Required fields are marked *