വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു.പകല്‍ സമയത്ത് വീടുകളില്‍ ഒറ്റപെടുന്നവര്‍ക്കും തലമുറകള്‍ തമ്മിലുള്ള സഹകരണവും സൗഹൃദവും അറിവും അനുഭവങ്ങളും പങ്കെടുന്നതിനായി സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ലൈബ്രറികളില്‍ ആരംഭിക്കുന്ന പദ്ധതിയായ ഹാപ്പിനസ് ഫോറം പറവൂര്‍ താലുക്കില്‍ ആദ്യമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ആരംഭിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ശ്രീഭദ്ര വേലായുധന്‍ മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി
ടി.വി.ഷൈവിൻ സ്വാഗതവും വയോജനവേദി സെക്രട്ടറി വി .വി .സുതന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. യുവത പ്രസിഡന്റ് KB ശ്രീജിത്ത്, KP ധർമ്മേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു .വയോജനങ്ങള്‍ക്കായി ഒത്തു കൂടാനുള്ള സൗകര്യവും ആരോഗ്യ സംരക്ഷണത്തിന് ബി .പി ,ഷുഗര്‍ ,മോണിറ്ററിങ്ങും ,വിനോദത്തിനായി ടെലിവിഷനും ,ചെറിയ ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് .




