ഗ്രന്ഥശാലക്കൊപ്പം കളമശ്ശേരിയിൽ വി. ആർ. ടെക്നോളജിയും നവീകരിച്ച കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി ഉത്ഘാടനം ചെയ്തു

ഗ്രന്ഥശാലക്കൊപ്പം കളമശ്ശേരി പദ്ധതിയിൽ നവ ഭാവത്തോടെ നവീകരിച്ച കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ഉത്ഘാടനം ബഹു നിയമ വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ്‌ നിർവഹിച്ചു.കാലം മാറ്റത്തെ ആവശ്യപ്പെടുന്നു.. കാലോചിതമാറ്റങ്ങൾ അനിവാര്യതയാണ്. ആ മാറ്റത്തെ ഏറ്റവും വേഗത്തിൽ എത്തിപ്പിടിക്കാൻ നമ്മുടെ കുട്ടികൾക്കാവുന്നതിന് വേണ്ടി വെർച്വൽ റിയാലിറ്റിയുടെ സൗകര്യം ഒരുക്കിയ സംസ്ഥാനത്തെ തന്നെ ആദ്യ ലൈബ്രറിയായി മാറിയിരിക്കുക യാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി.പൊതു ലൈബ്രറികളെ ആധുനികവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ഊർജ്ജസ്വലവുമായ സാമൂഹിക ഇടങ്ങളാക്കി മാറ്റാനുള്ള ബഹുമാനപ്പെട്ട മന്ത്രിയും കളമശ്ശേരി MLA യുമായ പി. രാജീവിന്‍റെ കാഴ്ചപ്പാടിൽ ഗ്രന്ഥശാലക്കൊപ്പം കളമശ്ശേരി കുതിക്കുകയാണ്.ഡിജിറ്റൽ യുഗത്തിന്‍റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കനുസരിച്ച് ലൈബ്രറികളെ മാറ്റിയെടുക്കുകയാണ് ഈ പദ്ധതിയിലൂടെ.

ബാര്‍കോഡിംഗ് കൂടി തുടര്‍ച്ചയില്‍ കൊണ്ട് വരുന്നുണ്ട്.പൂര്‍ണമായും കമ്പ്യൂട്ടര്‍ വത്കരണം നടത്തിയ ഈ ലൈബ്രറിയിലെ പുസ്തക വിവരങ്ങള്‍ ഏവര്‍ക്കും ലോകത്തെവിടെയും ഇരുന്നു തിരയാനുള്ള സംവിധാനം കൂടി ഒരുക്കുന്നുണ്ട്.അതോടൊപ്പം കുട്ടികൾക്ക് സിനിമയുടെ ആസ്വാദനത്തിനു വേണ്ടി ഒരു ഫിലിം ക്ലബ്ബ് കൂടി ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ലൈബ്രറി പൂർണമായും നവീകരിച്ചു.വായനക്കാരുടെ ആസ്വാദനതലം മികവുറ്റത്തതാക്കാൻ ശീതീകരിച്ച റീഡിങ് കോർണറും ലൈബ്രറിയും ഒരുക്കി.പഴംതോടു നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയും ഉണ്ടായിരുന്നു.പ്രശസ്ത സിനിമ താരം ശ്രീ വിനോദ് കെടാമംഗലം മുഖ്യഥിതി ആയിരിരുന്നു. മികച്ച ബാല താരത്തിനുള്ള ടെലിവിഷൻ അവാർഡ് ജേതാവ് മാസ്റ്റർ അദ്വിത് കിഡ്സ്‌ കോർണറിൽ അഥിതിയായെത്തി.പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. എം മനാഫ് അധ്യക്ഷത വഹിച്ചു.

നമുക്ക് എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങളെക്കുറിച്ചോ പരിസ്ഥിതികളെക്കുറിച്ചോ പഠിക്കാൻ വലിയ പ്രയോജനമാണ് ഈ സങ്കേതങ്ങൾ. ഈജിപ്തിലെ പിരമിഡുകൾ ഒരുദാഹരണമാണ്. ഇവിടെ കേരളത്തിലിരുന്നു പിരമിഡിനെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന കുട്ടിക്ക് ഈജിപ്തിൽ പോകാതെതന്നെ വെർച്വലായി പിരമിഡിനുള്ളിൽ എത്താം. അതിനുള്ളിൽ സഞ്ചരിക്കാം. അതിനുള്ളിലെ വസ്തുക്കളോട് ഇന്ററാക്ട് ചെയ്യാം.

ബഹിരാകാശത്തു പോകുന്ന അനുഭവം വെർച്വലായി സൃഷ്ടിക്കാം. അതിന് ഉതകുന്ന സാങ്കേതികവിദ്യയാണിത്. ഇവിടെ അനുഭവവേദ്യമാക്കുന്ന വി.ആർ. ആപ്ളിക്കേഷനുകളിൽ ചന്ദ്രനിലേക്കുള്ള യാത്രയടക്കം ഉണ്ട്.

നേരിട്ട് കാണാനോ അനുഭവിക്കാനോ സാധിക്കാത്ത സ്ഥലങ്ങൾ, ചരിത്ര സംഭവങ്ങൾ എന്നിവയെ വെർച്വൽ ആയി പുനഃസൃഷ്ടിച്ചാൽ അത് വായനാനുഭവത്തിൻ്റെ വലിയൊരു തുടർച്ചയാകും.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ശ്രീ. ടി.വി. ഷൈവിൻ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രമ്യ ടീച്ചർ, ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ജി. സജീവ്, ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ എം. ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലത പുരുഷൻ, അംഗങ്ങളായ ജയകൃഷ്ണൻ, മിനി ബാബു, സുനി സജീവൻ, പി. വി. മോഹനൻ, നീറിക്കോട് ബാങ്ക് പ്രസിഡന്റ്‌ എം. കെ. ബാബു, ആലങ്ങാട് ബാങ്ക് പ്രസിഡന്റ്‌ പി. ജെ. ഡേവിസ്,ബാലരഞ്ജിനി സഭ പ്രസിഡന്റ്‌ ടി. വി. മോഹനൻ, SNASC രക്ഷാധികാരി ടി. വി. പ്രദീഷ് എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി കൃതജ്ഞത രേഖപ്പെടുത്തി.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *