അച്ഛനില്ലാത്ത പെണ്‍കുട്ടി പുസ്തകം പ്രകാശനം ചെയ്തു

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ വായന പക്ഷാചാരണം 2026 ന്‍റെ ഭാഗമായി നാട്ടിലെ എഴുത്തുകാരിയായ കെ.വി.സംഗീതയുടെ അച്ഛനില്ലാത്ത പെണ്‍കുട്ടി എന്ന പുസ്തകം സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ഡോ.ധര്‍മ്മരാജ് അടാട്ട് പ്രകാശനം നിര്‍വഹിച്ചു .മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകന്‍ ശ്രീ.കെ.എന്‍ .ഉണ്ണി പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വിനു എബ്രഹാം മുഖ്യാഥിതി ആയിരുന്നു. ലൈബ്രറി പ്രസിഡന്റ് വി.ജി.ജോഷി അദ്ധ്യക്ഷത വഹിച്ചു. നോറ പബ്ലിക്കേഷന്‍ പ്രസാധകയും എഴുത്തുകാരിയുമായ മഞ്ജു ജോജോ പുസ്തക പരിചയം നടത്തി .താലുക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ടി .വി .ഷൈവിന്‍ സ്വാഗതവും രചയിതാവ് സംഗീത .കെ .വി പ്രതിസ്പന്ദനവും നടത്തി .ഒരു പെണ്‍കുട്ടിയുടെ കണ്ണുനീര്‍ മഷിയിലെഴുതിയ ജീവിതമാണ് ഈ പുസ്തകത്തിന്‍റെ ഇതിവൃത്തം.ലൈബ്രറി നിര്‍വാഹക സമിതി അംഗങ്ങളായ ബിജു.കെ .മാത്യു ,വി .വി .സുതന്‍ ,സി.പി .പ്രവീണ്‍ കുമാര്‍ ,കെ .ബി .ശ്രീജിത്ത്‌ ,ലൈബ്രേറിയന്‍ വിജി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു .

Similar Posts

  • സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി, കേരള ആക്ഷൻ ഫോഴ്‌സ്, ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല എന്നിവയുടെ ആഭിമുഖ്യത്തിൽ ഡോ. ടോണീ ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേതൃ പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു.കേരള ആക്ഷൻ ഫോഴ്‌സ് കോ. ഓർഡിനേറ്റർ ഡോ. ജോബി തോമസ്, ടോണി ഫെർണാണ്ടസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. സോന,…

  • ചാന്ദ്ര ദിനത്തിൽ ചന്ദ്രനിലേക്കൊരു വെർച്ചൽ യാത്ര നടത്തി കുട്ടികൾ.

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എൻ എൽ പി സ്കൂളിൽ വച്ച് ആധുനിക സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് ചാന്ദ്രദൗത്യം വിശദീകരിച്ചു. തങ്ങൾ കണ്ട അമ്പിളിമാമന്റെ ഉള്ളറകളിലേക്ക് VR ഉപയോഗിച്ച് കുട്ടികൾ ഒരു യാത്ര നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം. വി.ഉദയകുമാർ ചാന്ദ്രദിന സന്ദേശം നൽകി. ലൈബ്രറി വൈസ് പ്രസിഡന്റ് കെ. എ. അഖിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി ഷൈവിൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപികമാരായ രാജി രാജേഷ്, രമ്യ…

  • അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് & ലൈബ്രറിയുടെയും പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടി നടത്തി .താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ജയൻ മാലിൽ ഉദ്ഘാടനം നിർവഹിച്ചു .ലൈബ്രറി പ്രസിഡൻറ് വി.ജി. ജോഷി അധ്യക്ഷനായി ഹെഡ്മിസ്ട്രസ് റവ:സിസ്റ്റർ എമിലിയ മുഖ്യപ്രഭാഷണം നടത്തി .പിടിഎ പ്രസിഡണ്ട് പി എസ് സജീവ്, അസിസ്റ്റൻ്റ് ഹെഡ്മിസ്ട്രസ് കെ എ .ക്രിസ്റ്റ, വിദ്യാർത്ഥി പ്രതിനിധി സെറിൻ എം.എസ്, മദർ പി ടി എ പ്രസിഡൻ്റ് മെറീന ഷിബു,വി.വി…

  • A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

    കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു. പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ…

  • ഫുട്ബോൾ കാർണിവൽ 2026 സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെയും SNASC കൊടുവഴങ്ങയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ നാട്ടിലെ കായിക പ്രേമികൾ ഫുട്ബോൾ മാമാങ്കത്തെ ഏറ്റെടുത്തിരിക്കുന്ന ഈ സമയത്തു ഫുട്ബോൾ കാർണിവൽ സംഘടിപ്പിച്ചു.ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. പി. അജിത് കുമാർ ഉത്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. തുടർന്ന് പി. ജി വിനിൽകുമാർ പ്രശ്നോത്തരി നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ, SNASC യുടെ വിബീഷ് ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു….

  • മെട്രോ വിനോദ യാത്ര

    ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിൽ മെട്രോ വിനോദയാത്ര നടത്തി. വയോജനങ്ങൾ ഏറണാകുളം സുഭാഷ്‌ പാർക്ക് സന്ദർശിച്ചു. വയോജന വേദി പ്രസിഡന്റ്‌ പി എൻ വിശ്വംഭരൻ, സെക്രട്ടറി രത്‌നമ്മ ഗോവിന്ദൻ., ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി, സെക്രട്ടറി ടി വി ഷൈവിൻ, കെ ബി ശ്രീജിത്ത്‌, ഷീബ രതീഷ്‌ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *