ചാന്ദ്ര ദിനത്തിൽ ചന്ദ്രനിലേക്കൊരു വെർച്ചൽ യാത്ര നടത്തി കുട്ടികൾ.
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എൻ എൽ പി സ്കൂളിൽ വച്ച് ആധുനിക സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് ചാന്ദ്രദൗത്യം വിശദീകരിച്ചു. തങ്ങൾ കണ്ട അമ്പിളിമാമന്റെ ഉള്ളറകളിലേക്ക് VR ഉപയോഗിച്ച് കുട്ടികൾ ഒരു യാത്ര നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം. വി.ഉദയകുമാർ ചാന്ദ്രദിന സന്ദേശം നൽകി. ലൈബ്രറി വൈസ് പ്രസിഡന്റ് കെ. എ. അഖിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി ഷൈവിൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപികമാരായ രാജി രാജേഷ്, രമ്യ സനൂപ് എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്കായി ഈ സൗകര്യം കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.

