വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു.പകല്‍ സമയത്ത് വീടുകളില്‍ ഒറ്റപെടുന്നവര്‍ക്കും തലമുറകള്‍ തമ്മിലുള്ള സഹകരണവും സൗഹൃദവും അറിവും അനുഭവങ്ങളും പങ്കെടുന്നതിനായി സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ലൈബ്രറികളില്‍ ആരംഭിക്കുന്ന പദ്ധതിയായ ഹാപ്പിനസ് ഫോറം പറവൂര്‍ താലുക്കില്‍ ആദ്യമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ആരംഭിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  ബെന്നി ജോസഫ്‌  ഉദ്ഘാടനം ചെയ്തു.

ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അധ്യക്ഷനായി. വാര്‍ഡ്‌ മെമ്പര്‍ ശ്രീഭദ്ര വേലായുധന്‍  മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി

 ടി.വി.ഷൈവിൻ  സ്വാഗതവും വയോജനവേദി  സെക്രട്ടറി വി .വി .സുതന്‍ കൃതജ്ഞതയും  രേഖപ്പെടുത്തി. യുവത പ്രസിഡന്റ് KB ശ്രീജിത്ത്,  KP ധർമ്മേന്ദ്രൻ  തുടങ്ങിയവർ സംസാരിച്ചു .വയോജനങ്ങള്‍ക്കായി ഒത്തു കൂടാനുള്ള സൗകര്യവും ആരോഗ്യ സംരക്ഷണത്തിന് ബി .പി ,ഷുഗര്‍ ,മോണിറ്ററിങ്ങും ,വിനോദത്തിനായി ടെലിവിഷനും ,ചെറിയ ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് .

Similar Posts

  • ബാലസഭ സംഘടിപ്പിച്ചു

    ആലങ്ങാട് ഗ്രാമ പഞ്ചായത്ത് 2017  -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ കൊടുവഴങ്ങ SNLPസ്കൂളിൽ വച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ സഹകരണത്തോടെ ബാലസഭ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .രാധാമണി ജെയ്‌സിങ് ഉത്‌ഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ .വി .പി .മേനാച്ചേരി (പ്രത്യാശ കൗൺസിലിംഗ് സെന്റർ ) വ്യക്തിത്വ വികസനം കുട്ടികളിൽ എന്ന   വിഷയത്തിൽ ക്ലാസ് നയിച്ചു ശ്രീമതി ദീപ ഉണ്ണികൃഷ്ണൻ ,ശ്രീമതി…

  • ശാസ്ത്ര കൗതുകം – 2019: വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെയും ആലുവ അല്‍ അമീന്‍ കോളേജ്  ഭൗതിക ശാസ്ത്ര വിഭാഗത്തിന്‍റെയും ആഭിമുഖ്യത്തില്‍വലയ സൂര്യഗ്രഹണം പഠന ക്ലാസ്സും സൗര കണ്ണട നിർമ്മാണവും നടത്തി. താലുക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി ഉത്ഘാടനം ചെയ്തു. അല്‍ അമീന്‍ കോളേജ്  ഭൗതിക ശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ശ്രീജ. എസ്. ക്ലാസ്സ്‌ നയിച്ചു. ബാലവേദി പ്രസിഡന്റ് അഖില്‍ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ദേവികൃഷ്ണ. പി. യു. സ്വാഗതവും…

  • 2019 ലേക്കു ഒരു എത്തിനോട്ടം

    അങ്ങനെ 2019 വിട ചൊല്ലുകയാണ്.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെയും അക്ഷരത്താളുകളിൽ ആലേഖനം ചെയ്യാൻ നിരവധി പരിപാടികളോടെയാണ് ഈ വർഷം വിടപറയുന്നത്. ആകസ്മികമായുണ്ടായ പ്രളയം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോഴാണ് പുതുവത്സര പുലരി കടന്നു വന്നത്. ലൈബ്രറിയുടെ വഴികാട്ടിയായ ഒരു തലമുറയുടെ കൂട്ടായ്മ.. നാട്ടുവെളിച്ചം വയോജനവേദിയുടെ വാർഷികവും അതിലവർ ആലപിച്ച ഈണങ്ങളിലൂടെയുമാണ് ജനുവരിയിൽ പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് വനിതാവേദി വാർഷികവും സൗജന്യ നേത്രചികിത്സ ക്യാമ്പും അവസാനം വയോജന വേദിയുടെ കായൽ സവാരിയും കൊണ്ട്…

  • ലഹരിക്കൊരു കരുതൽ

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നമ്മുടെ നാടിന്‍റെ ഒരു കരുതല്‍ എന്നനിലയില്‍ ഡിസംബർ 15 വൈകീട്ട് 3:30 നു ഒരു അവബോധന ക്ലാസ്സും ജാഗ്രതാ സമിതി രൂപീകരണവും കൊടുവഴങ്ങ  S.N.L.P സ്കൂളില്‍ വച്ച് നടത്തി. ബിനാനിപുരം സബ് ഇൻസ്‌പെക്ടർ ശ്രീ. എ. കെ. സുധീർ ഉത്‌ഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ. ജെ. ക്ലാസ്സ്‌ നയിച്ചു. ലൈബ്രറി പ്രസിഡന്റ വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി…

  • ചാന്ദ്ര ദിനത്തിൽ ചന്ദ്രനിലേക്കൊരു വെർച്ചൽ യാത്ര നടത്തി കുട്ടികൾ.

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എൻ എൽ പി സ്കൂളിൽ വച്ച് ആധുനിക സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് ചാന്ദ്രദൗത്യം വിശദീകരിച്ചു. തങ്ങൾ കണ്ട അമ്പിളിമാമന്റെ ഉള്ളറകളിലേക്ക് VR ഉപയോഗിച്ച് കുട്ടികൾ ഒരു യാത്ര നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം. വി.ഉദയകുമാർ ചാന്ദ്രദിന സന്ദേശം നൽകി. ലൈബ്രറി വൈസ് പ്രസിഡന്റ് കെ. എ. അഖിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി ഷൈവിൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപികമാരായ രാജി രാജേഷ്, രമ്യ…

  • ലൈബ്രറി ഇനി വിരൽ തുമ്പിൽ…

    വായനയുടെ പുതിയ കാലത്തിലേക്ക് ചുവടുവെച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി. പുസ്തകങ്ങൾ തേടാനും വായനയുടെ ലോകം അടുത്തറിയാനും ഇനി ലൈബ്രറിയിലേക്ക് നേരിട്ട് എത്തുന്നതു മാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിരൽത്തുമ്പിലൂടെയും അറിവിന്റെ വാതിലുകൾ തുറക്കാം. കാലത്തിനൊപ്പം മാറുന്ന വായനാശീലങ്ങൾക്കൊപ്പം, കൂടുതൽ പുസ്തകങ്ങളിലേക്കും കൂടുതൽ അറിവുകളിലേക്കും വായനക്കാരെ കൈപിടിച്ചുയർത്തുന്നതിനും ലൈബ്രറിയുടെ ദൈനംദിന കാര്യങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനും വേണ്ടി നവീകരിച്ച ലൈബ്രറി വെബ്സൈറ്റ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌…

Leave a Reply

Your email address will not be published. Required fields are marked *