പാചക പരിശീലന ക്ലാസ്സ് ആരംഭിച്ചു








കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വായന പക്ഷാചാരണം 2026 ന്‍റെ ഭാഗമായി നാട്ടിലെ എഴുത്തുകാരിയായ കെ.വി.സംഗീതയുടെ അച്ഛനില്ലാത്ത പെണ്‍കുട്ടി എന്ന പുസ്തകം സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ഡോ.ധര്‍മ്മരാജ് അടാട്ട് പ്രകാശനം നിര്‍വഹിച്ചു .മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകന്‍ ശ്രീ.കെ.എന്‍ .ഉണ്ണി പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വിനു എബ്രഹാം മുഖ്യാഥിതി ആയിരുന്നു. ലൈബ്രറി പ്രസിഡന്റ് വി.ജി.ജോഷി അദ്ധ്യക്ഷത വഹിച്ചു. നോറ പബ്ലിക്കേഷന്‍ പ്രസാധകയും എഴുത്തുകാരിയുമായ മഞ്ജു ജോജോ പുസ്തക പരിചയം നടത്തി .താലുക്ക് ലൈബ്രറി…
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി, കേരള ആക്ഷൻ ഫോഴ്‌സ്, ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല എന്നിവയുടെ ആഭിമുഖ്യത്തിൽ ഡോ. ടോണീ ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേതൃ പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി അധ്യക്ഷത വഹിച്ചു.കേരള ആക്ഷൻ ഫോഴ്‌സ് കോ. ഓർഡിനേറ്റർ ഡോ. ജോബി തോമസ്, ടോണി ഫെർണാണ്ടസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. സോന,…
ലോക്ക്ഡൌൺ കാലത്ത് വായിക്കാൻ പുസ്തകങ്ങളും വിതക്കാൻ വിത്ത്കളും കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ലോക്ക് ഡൌൺ വായനയുടെ പുതു വസന്തം… അക്ഷരലോകം വീടുകളിലെക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്കും, അല്ലാതെ വീടുകളിൽ കഴിയുന്നവർക്കും കുട്ടികൾക്കും പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത് ആരംഭിച്ചു. ലൈബ്രറി അംഗങ്ങൾക്ക് ഒരു കുടുംബത്തിലേക്ക് 5 പുസ്തകങ്ങൾ നൽകുന്നതോടൊപ്പം കുടുംബങ്ങളിൽ കാർഷിക തല്പരത വളർത്തുന്നതിന് വേണ്ടി പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു.ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി,സെക്രട്ടറി ടി. വി. ഷൈവിൻ, വൈസ്…
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിത തൊഴില്‍ സംരംഭം – മിത്ര ബുക്ക് ബൈന്‍ഡിങ് &മേക്കിങ് യൂണീറ്റിന് ലോക വനിത ദിനത്തില്‍ തിരി തെളിഞ്ഞു . കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി ഹാളി ല്‍ വച്ച് പറവൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സി ല്‍ സെക്രട്ടറി ശ്രീമതി പി .കെ .രമാദേവി ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു അമ്മ അറിയാന്‍ എന്ന വിഷയത്തില്‍ പറവൂര്‍ ലക്ഷ്മി കോളേജ് പ്രിന്‍സിപ്പ ള്‍ ശ്രീ .എം .വി .ജോസ് ക്ലാസ്സ് നയിച്ചു. വനിത വേദി കണ്‍വീനര്‍ ശ്രീമതി ഷീബ രതീഷ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ കെ .എന്‍ .ഉണ്ണി ,വി.ജി ജോഷി ,ഷിമ വിനേഷ് ,ടി .വി .ഷൈവിന്‍ ,കെ .ബി .ശ്രീജിത്ത് എന്നിവര്‍…
പറവൂർ താലൂക് ലൈബ്രറി കൗൺസിൽ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും,വനിതാവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വനിതാവേദിദിനാചരണവും സെമിനാറും നടത്തി.വനിതാ സാഹിതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.കെ .കെ .സുലേഖ ഉത്‌ഘാടനവും വിഷയാവതരണവും നടത്തി.പറവൂർ താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി അധ്യക്ഷത വഹിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് മുഖ്യാഥിതി ആയിരുന്നു . ആലങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി,താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി വി .ജി .ജോഷി, ശ്രീ ജോസ് ഗോപുരത്തിങ്കൽ , ലൈബ്രറി സെക്രട്ടറി ടി .വി .ഷൈവിൻ എന്നിവർ…