അച്ഛനില്ലാത്ത പെണ്‍കുട്ടി പുസ്തകം പ്രകാശനം ചെയ്തു

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ വായന പക്ഷാചാരണം 2026 ന്‍റെ ഭാഗമായി നാട്ടിലെ എഴുത്തുകാരിയായ കെ.വി.സംഗീതയുടെ അച്ഛനില്ലാത്ത പെണ്‍കുട്ടി എന്ന പുസ്തകം സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ഡോ.ധര്‍മ്മരാജ് അടാട്ട് പ്രകാശനം നിര്‍വഹിച്ചു .മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകന്‍ ശ്രീ.കെ.എന്‍ .ഉണ്ണി പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വിനു എബ്രഹാം മുഖ്യാഥിതി ആയിരുന്നു. ലൈബ്രറി പ്രസിഡന്റ് വി.ജി.ജോഷി അദ്ധ്യക്ഷത വഹിച്ചു. നോറ പബ്ലിക്കേഷന്‍ പ്രസാധകയും എഴുത്തുകാരിയുമായ മഞ്ജു ജോജോ പുസ്തക പരിചയം നടത്തി .താലുക്ക് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ടി .വി .ഷൈവിന്‍ സ്വാഗതവും രചയിതാവ് സംഗീത .കെ .വി പ്രതിസ്പന്ദനവും നടത്തി .ഒരു പെണ്‍കുട്ടിയുടെ കണ്ണുനീര്‍ മഷിയിലെഴുതിയ ജീവിതമാണ് ഈ പുസ്തകത്തിന്‍റെ ഇതിവൃത്തം.ലൈബ്രറി നിര്‍വാഹക സമിതി അംഗങ്ങളായ ബിജു.കെ .മാത്യു ,വി .വി .സുതന്‍ ,സി.പി .പ്രവീണ്‍ കുമാര്‍ ,കെ .ബി .ശ്രീജിത്ത്‌ ,ലൈബ്രേറിയന്‍ വിജി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു .

Similar Posts

  • അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി

    ഡോ: എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 അദ്ധ്യാപക ദിനത്തിൽ കൊടുവഴങ്ങ പ്രദേശത്തെ വിരമിച്ച അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം നടത്തി. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ 71 മത് വാർഷികാഘോഷത്തിന് ഇതോടെ തിരിതെളിഞ്ഞു.  ദീർഘകാലത്തെ അദ്ധ്യാപനത്തിന് ശേഷം വിരമിച്ച നമ്മുടെ നാട്ടിലെ അദ്ധ്യാപകരെ  അവരവരുടെ വീടുകളിലെത്തി ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. PR രഘു ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.  SNLPS പ്രധാന അദ്ധ്യാപകൻ ശ്രീ.എം.വി.ഉദയൻ മുഖ്യ സാന്നിദ്ധ്യം ആയിരുന്നു.ആദ്യം SNLP…

  • വനിതാവേദിദിനാചരണവും സെമിനാറും നടത്തി

    പറവൂർ താലൂക് ലൈബ്രറി കൗൺസിൽ  കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും,വനിതാവേദിയുടെയും   സംയുക്ത ആഭിമുഖ്യത്തിൽ വനിതാവേദിദിനാചരണവും സെമിനാറും  നടത്തി.വനിതാ സാഹിതി എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.കെ .കെ .സുലേഖ  ഉത്‌ഘാടനവും വിഷയാവതരണവും നടത്തി.പറവൂർ താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി അധ്യക്ഷത  വഹിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് മുഖ്യാഥിതി ആയിരുന്നു . ആലങ്ങാട് ഗ്രാമ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി,താലൂക്ക് ലൈബ്രറി കൌൺസിൽ ജോയിന്റ് സെക്രട്ടറി വി .ജി .ജോഷി, ശ്രീ ജോസ് ഗോപുരത്തിങ്കൽ , ലൈബ്രറി സെക്രട്ടറി ടി .വി .ഷൈവിൻ എന്നിവർ…

  • കൊടുവഴങ്ങ പഴംതോട് നവീകരണം – ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു

    കഴിഞ്ഞ 20 വർഷത്തിലേറെയായി തങ്ങൾ കണ്ട സ്വപ്നത്തെ,  2011ൽ ശ്രീ നാരായണ ക്ലബ് & ലൈബ്രറി തുടങ്ങിവച്ച ശുചീകരണ പ്രവർത്തനങ്ങൾ, നബാർഡിന്റെ 3 കോടിയോളം രൂപയുടെ പദ്ധതി ഇന്ന് നിർമ്മാണ പൂർത്തീകരണത്തിലേക്കു കടക്കുമ്പോൾ, അതീവ ശ്രദ്ധാലുക്കളായി കൊടുവഴങ്ങയിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ജനത പഴംതോടിന്റെ  ഓരത്തു ഒത്തു ചേർന്നു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടികാണിക്കുവാൻ. പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാൻ. എല്ലാത്തിലുമുപരി തങ്ങളുടെയെല്ലാം ബാല്യകാലത്തെ മധുരിക്കുന്ന സ്മരണകൾ ഇരമ്പുന്ന ഈ തണ്ണീർത്തടത്തെ സംരക്ഷിക്കുവാൻ….

  • സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി, കേരള ആക്ഷൻ ഫോഴ്‌സ്, ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല എന്നിവയുടെ ആഭിമുഖ്യത്തിൽ ഡോ. ടോണീ ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേതൃ പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു.കേരള ആക്ഷൻ ഫോഴ്‌സ് കോ. ഓർഡിനേറ്റർ ഡോ. ജോബി തോമസ്, ടോണി ഫെർണാണ്ടസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. സോന,…

  • ലഹരിക്കെതിരെ കരുതലായി കൊടുവഴങ്ങ

    ലോക ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി , ആന്റി ഡ്രഗ് മൂവ്മെന്റ് ഏറണാകുളം ജില്ല , വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ ,യുവജന ക്ലബ്ബുകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നമ്മുടെ നാടിന്‍റെ ഒരു കരുതല്‍ സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വിജി ജോളി ഉത്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. ബിനാനിപുരം ഗ്രേഡ് SI ശ്രീമതി ആശ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആന്റി…

  • തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്‌ പി. ആര്‍. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …

Leave a Reply

Your email address will not be published. Required fields are marked *