ലഹരിക്കെതിരെ കരുതലായി കൊടുവഴങ്ങ

ലോക ലഹരി വിരുദ്ധ ദിനാചാരണത്തിന്റെ ഭാഗമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി , ആന്റി ഡ്രഗ് മൂവ്മെന്റ് ഏറണാകുളം ജില്ല ,

വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ ,യുവജന ക്ലബ്ബുകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നമ്മുടെ നാടിന്‍റെ ഒരു കരുതല്‍ സംഘടിപ്പിച്ചു.

ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വിജി ജോളി ഉത്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു.

ബിനാനിപുരം ഗ്രേഡ് SI ശ്രീമതി ആശ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ആന്റി ഡ്രഗ് മൂവ്മെന്റ് ജില്ല സെക്രട്ടറി ശ്രീ ജോബി തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി.വാർഡ് മെമ്പർ ശ്രീമതി ശ്രീഭദ്ര വേലായുധൻ ആശംസകൾ അർപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ സ്വാഗതവും ലൈബ്രറി ബാലവേദി സെക്രട്ടറി നീഹ. കെ. ഡി കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന്…

Similar Posts

  • ചാന്ദ്ര ദിനത്തിൽ ചന്ദ്രനിലേക്കൊരു വെർച്ചൽ യാത്ര നടത്തി കുട്ടികൾ.

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എൻ എൽ പി സ്കൂളിൽ വച്ച് ആധുനിക സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് ചാന്ദ്രദൗത്യം വിശദീകരിച്ചു. തങ്ങൾ കണ്ട അമ്പിളിമാമന്റെ ഉള്ളറകളിലേക്ക് VR ഉപയോഗിച്ച് കുട്ടികൾ ഒരു യാത്ര നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം. വി.ഉദയകുമാർ ചാന്ദ്രദിന സന്ദേശം നൽകി. ലൈബ്രറി വൈസ് പ്രസിഡന്റ് കെ. എ. അഖിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി ഷൈവിൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപികമാരായ രാജി രാജേഷ്, രമ്യ…

  • ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിൽ ഈയിടെയായി വർധിച്ചു വരുന്ന  മോഷണശ്രമങ്ങൾക്കെതിരെ നവംബർ 12 ഞായറാഴ്ച വൈകീട്ട് 4.00 ന് കൊടുവഴങ്ങ SNLP സ്‌കൂളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ബിനാനിപുരം SI ശ്രീ ഹരിചന്ദ്രൻ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ജോസ് ഗോപുരത്തിങ്കൽ  ഉത്‌ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് ശ്രീ .വി .ജി .ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ടി .വി .മോഹനൻ,കെ ബി .ശ്രീജിത്ത് ,കെ .പി .ധർമ്മേന്ദ്രൻ എന്നിവർ സംസാരിച്ചു .

  • വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു.പകല്‍ സമയത്ത് വീടുകളില്‍ ഒറ്റപെടുന്നവര്‍ക്കും തലമുറകള്‍ തമ്മിലുള്ള സഹകരണവും സൗഹൃദവും അറിവും അനുഭവങ്ങളും പങ്കെടുന്നതിനായി സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ലൈബ്രറികളില്‍ ആരംഭിക്കുന്ന പദ്ധതിയായ ഹാപ്പിനസ് ഫോറം പറവൂര്‍ താലുക്കില്‍ ആദ്യമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ആരംഭിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  ബെന്നി ജോസഫ്‌  ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അധ്യക്ഷനായി. വാര്‍ഡ്‌ മെമ്പര്‍ ശ്രീഭദ്ര വേലായുധന്‍…

  • സുര്യ ഗ്രഹണത്തെ വരവേറ്റു കൊടുവഴങ്ങയിലും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി, ശാസ്ത്ര സാഹിത്യ പരിഷത്ത് ആലങ്ങാട് യുണിറ്റ് കൂടി സംയുക്തമായി കൊടുവഴങ്ങ ലൈബ്രറി പരിസരത്ത് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യം ഒരുക്കി. ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റുവാന്‍ ഇതുവഴി കഴിഞ്ഞു. കുട്ടികള്‍ക്കാകട്ടെ തങ്ങള്‍ നിര്‍മ്മിച്ച സൗര കണ്ണടകള്‍ ഉപയോഗിച്ച് സുര്യനെ കാണുവാനും അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുവാനും സാധിച്ചു. പിന്‍ ഹോള്‍ പ്രോജെക്ഷന്‍ ഉള്‍പ്പെടെ വിവിധ രീതികളില്‍ ഗ്രഹണം കാണിക്കുകയും, അതോടൊപ്പം ഗ്രഹണം കാണുന്നതിനുള്ള വിവിധ രീതികളെ കുറിച്ചുള്ള വിശദീകരണവും…

  • അക്ഷരലോകം വീടുകളിലേക്ക്

    ലോക്ക്ഡൌൺ കാലത്ത് വായിക്കാൻ പുസ്തകങ്ങളും വിതക്കാൻ വിത്ത്കളും കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ലോക്ക് ഡൌൺ വായനയുടെ പുതു വസന്തം… അക്ഷരലോകം വീടുകളിലെക്ക് എന്ന പദ്ധതിയുടെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്കും, അല്ലാതെ വീടുകളിൽ കഴിയുന്നവർക്കും കുട്ടികൾക്കും പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത് ആരംഭിച്ചു. ലൈബ്രറി അംഗങ്ങൾക്ക് ഒരു കുടുംബത്തിലേക്ക് 5 പുസ്തകങ്ങൾ നൽകുന്നതോടൊപ്പം കുടുംബങ്ങളിൽ കാർഷിക തല്പരത വളർത്തുന്നതിന് വേണ്ടി പച്ചക്കറി വിത്തുകൾ നൽകുകയും ചെയ്തു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി,സെക്രട്ടറി ടി. വി. ഷൈവിൻ, വൈസ്…

  • പരസ്പരം – ഗ്രന്ഥശാല ഭരണ സമിതി യോഗങ്ങൾ പറവൂർ താലൂക്കിൽ തുടങ്ങി..

    കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദേശാനുസരണം സ്റ്റേറ്റ് – ജില്ല – താലൂക്ക് കൗൺസിൽ അംഗങ്ങൾ പങ്കെടുത്തുകൊണ്ട് കൂടുന്ന ഗ്രന്ഥശാല ഭരണ സമിതി യോഗം കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷനായി. ഒരാൾ ഒഴികെ മുഴുവൻ ഭരണ സമിതി അംഗങ്ങളും താലൂക്ക് കൗൺസിൽ അംഗവും, ലൈബ്രെറിയൻ, ബാലവേദി, യുവത, വനിതാവേദി, വയോജനവേദി ഭാരവാഹികളുമുൾപ്പെടെ 20 പേർ…

Leave a Reply

Your email address will not be published. Required fields are marked *