ഫുട്ബോൾ കാർണിവൽ 2026 സംഘടിപ്പിച്ചു
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും SNASC കൊടുവഴങ്ങയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ നാട്ടിലെ കായിക പ്രേമികൾ ഫുട്ബോൾ മാമാങ്കത്തെ ഏറ്റെടുത്തിരിക്കുന്ന ഈ സമയത്തു ഫുട്ബോൾ കാർണിവൽ സംഘടിപ്പിച്ചു.ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. പി. അജിത് കുമാർ ഉത്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. തുടർന്ന് പി. ജി വിനിൽകുമാർ പ്രശ്നോത്തരി നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി. വി. ഷൈവിൻ, SNASC യുടെ വിബീഷ് ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. അഭിനവ്. എൻ. വി, റാം മോഹൻ പി. എൻ,അഭിജിത്. സി. പി.,നിജമൽ ഹക്ക്,യാദവ്.എം എന്നിവരടങ്ങുന്ന ടീം വിജയികളായി. ലൈബ്രറി യുവത പ്രസിഡന്റ് കെ. ബി. ശ്രീജിത്ത് സ്വാഗതവും നിർവഹക സമിതി അംഗം അനിത ബിനുലാൽ കൃതജ്ഞതയും രേഖപ്പെടുത്തി.
