ഫുട്ബോൾ കാർണിവൽ 2026 സംഘടിപ്പിച്ചു

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെയും SNASC കൊടുവഴങ്ങയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ നാട്ടിലെ കായിക പ്രേമികൾ ഫുട്ബോൾ മാമാങ്കത്തെ ഏറ്റെടുത്തിരിക്കുന്ന ഈ സമയത്തു ഫുട്ബോൾ കാർണിവൽ സംഘടിപ്പിച്ചു.ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. പി. അജിത് കുമാർ ഉത്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. തുടർന്ന് പി. ജി വിനിൽകുമാർ പ്രശ്നോത്തരി നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ, SNASC യുടെ വിബീഷ് ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു. അഭിനവ്. എൻ. വി, റാം മോഹൻ പി. എൻ,അഭിജിത്. സി. പി.,നിജമൽ ഹക്ക്,യാദവ്‌.എം എന്നിവരടങ്ങുന്ന ടീം വിജയികളായി. ലൈബ്രറി യുവത പ്രസിഡന്റ് കെ. ബി. ശ്രീജിത്ത്‌ സ്വാഗതവും നിർവഹക സമിതി അംഗം അനിത ബിനുലാൽ കൃതജ്ഞതയും രേഖപ്പെടുത്തി.

Similar Posts

  • പാചക പരിശീലനം നടത്തുന്നതിന് വേണ്ടി ആലോചന യോഗം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാചക പരിശീലനം നടത്തുന്നതിന് വേണ്ടി ആലോചന യോഗം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി ജോഷി ഉത്‌ഘാടനം ചെയ്തു. യുവത പ്രെസിഡന്റ്‌ കെ. ബി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി. വി ഷൈവിൻ സ്വാഗതവും വനിതാവേദി ചെയർപേഴ്സൺ ഷിമ വിനേഷ് കൃതജ്ജാതയും രേഖപ്പെടുത്തി. അടുത്ത മാസം ആദ്യവാരത്തിൽ KITS ന്റെ സഹകരണത്തോടെ പാചക പരിശീലനം നടത്തുവാനും തീരുമാനിച്ചു.  

  • ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിൽ ഈയിടെയായി വർധിച്ചു വരുന്ന  മോഷണശ്രമങ്ങൾക്കെതിരെ നവംബർ 12 ഞായറാഴ്ച വൈകീട്ട് 4.00 ന് കൊടുവഴങ്ങ SNLP സ്‌കൂളിൽ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ബിനാനിപുരം SI ശ്രീ ഹരിചന്ദ്രൻ ക്ലാസ് നയിച്ചു.വാർഡ് മെമ്പർ ജോസ് ഗോപുരത്തിങ്കൽ  ഉത്‌ഘാടനം ചെയ്തു .ലൈബ്രറി പ്രസിഡന്റ് ശ്രീ .വി .ജി .ജോഷി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ ടി .വി .മോഹനൻ,കെ ബി .ശ്രീജിത്ത് ,കെ .പി .ധർമ്മേന്ദ്രൻ എന്നിവർ സംസാരിച്ചു .

  • സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്‌ നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ സൗജന്യ ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജു ചുള്ളിക്കാട് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശ്രീകല മധു, ലൈബ്രറി സെക്രട്ടറി ശ്രീ ടി വി ഷൈവിൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ വി ജി ജോഷി അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ കെ ബി ശ്രീജിത്ത് സ്വാഗതവും ശ്രീ അഖിൽ…

  • ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു.  ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ്‌ രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …

  • ലഹരിക്കൊരു കരുതൽ

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നമ്മുടെ നാടിന്‍റെ ഒരു കരുതല്‍ എന്നനിലയില്‍ ഡിസംബർ 15 വൈകീട്ട് 3:30 നു ഒരു അവബോധന ക്ലാസ്സും ജാഗ്രതാ സമിതി രൂപീകരണവും കൊടുവഴങ്ങ  S.N.L.P സ്കൂളില്‍ വച്ച് നടത്തി. ബിനാനിപുരം സബ് ഇൻസ്‌പെക്ടർ ശ്രീ. എ. കെ. സുധീർ ഉത്‌ഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ. ജെ. ക്ലാസ്സ്‌ നയിച്ചു. ലൈബ്രറി പ്രസിഡന്റ വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി…

  • ഭരതം 2017 – ’18 : സപ്തതി ആഘോഷങ്ങൾ – ഉദ്‌ഘാടന സമ്മേളനം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ സപ്തതി ആഘോഷങ്ങൾ ബഹു. നിയമസഭ സ്പീക്കർ ശ്രീ. പി ശ്രീരാമകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *