കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവത്സര ആഘോഷങ്ങൾ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡന്റ് പി. ആർ. രഘു ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രെസിഡന്റ് വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് നാട്ടുവെളിച്ചം വയോജന വേദി രക്ഷാധികാരികാരി പി. എസ്. വിശ്വംഭരൻ, സംഗീത അദ്ധ്യാപിക ആരതി ടീച്ചർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചതോടെ പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായി. ഏറെ നാളായി ലയം സംഗീത അക്കാദമിയുടെയും ലൈബ്രറിയിലെ കുട്ടികളുടെയും സംഗീത ലോകത്തെ വഴികാട്ടിയായിരുന്ന സംഗീത അദ്ധ്യാപിക ആരതി ടീച്ചർക്ക് ലൈബ്രറിയുടെ ഉപഹാരം ലൈബ്രറി പ്രെസിഡന്റ് വി. ജി. ജോഷി നൽകി. തുടർന്ന് ബി. സുഗതൻ ചേട്ടന്റെയും കുട്ടികളുടെയും മുതിർന്നവരുടെയും ഗാനങ്ങളാൽ സമ്പുഷ്ടമായിരുന്നു പുതുവത്സര ആഘോഷം. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ സ്വാഗതവും യുവത പ്രെസിഡന്റ് കെ. ബി. ശ്രീജിത്ത് കൃതജ്ഞതയും രേഖപ്പെടുത്തിയ യോഗത്തിൽ ടി. വി. പ്രകാശൻ, എം. കെ. ശശി, കെ. ഇ. അശോകൻ, അഖില അശോകൻ, കെ. പി. ധർമ്മേന്ദ്രൻ, ഭദ്ര, ഹരിത, മിന്നു ഷൈൻ എന്നിവർ സംസാരിച്ചു.










