അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് & ലൈബ്രറിയുടെയും പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ അധ്യാപക ദിനത്തിൽ ഗുരുവന്ദനം പരിപാടി നടത്തി .താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി ജയൻ മാലിൽ ഉദ്ഘാടനം നിർവഹിച്ചു .ലൈബ്രറി പ്രസിഡൻറ് വി.ജി. ജോഷി അധ്യക്ഷനായി ഹെഡ്മിസ്ട്രസ് റവ:സിസ്റ്റർ എമിലിയ മുഖ്യപ്രഭാഷണം നടത്തി .പിടിഎ പ്രസിഡണ്ട് പി എസ് സജീവ്, അസിസ്റ്റൻ്റ് ഹെഡ്മിസ്ട്രസ് കെ എ .ക്രിസ്റ്റ, വിദ്യാർത്ഥി പ്രതിനിധി സെറിൻ എം.എസ്, മദർ പി ടി എ പ്രസിഡൻ്റ് മെറീന ഷിബു,വി.വി സുധൻ, കെ .പി ധർമ്മേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥി അന്ന റോസ് സ്വാഗതവും അദ്ധ്യാപിക സിന്ധു പീറ്റർ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരെ വിദ്യാർഥികൾ ആദരിക്കുന്ന ചടങ്ങും കുട്ടികളും അധ്യാപകരും ഒത്ത് കേക്ക് മുറിക്കൽ ചടങ്ങും നടത്തുകയുണ്ടായി .ശേഷം കുട്ടികളുടെ ഗുരുവന്ദനം പരിപാടിയും നടത്തി.



