നാട്ടുവെളിച്ചം വയോജന വേദിയുടെ 10-ാമത് വാർഷികവും വയോജന ദിനാചരണവും നടത്തി

കൊടുവഴങ്ങ ശ്രീ നാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിലും നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിലും 10-ാമത് വാർഷികവും വയോജന ദിനാചരണവും നടത്തി.

പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ദിനാചരണം ഉദ്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡൻറ് പി ആർ മണി അധ്യക്ഷനായി .കെ കെ ജോസ് ആരോഗ്യ ക്ലാസ് എടുത്തു. ചിരി യോഗയും പരിചയപ്പെടുത്തി.

വയോജന വേദി സെക്രട്ടറി വി വി സുതൻ റിപ്പോർട്ട് അവതരിപ്പിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി .വി ഷൈവിൻ,കെ കെ രാജൻ എന്നിവർ സംസാരിച്ചു.

ലൈബ്രറി പ്രസിഡൻറ് വി.ജി .ജോഷി സ്വാഗതവും വയോജനവേദി അംഗം ടിവി ശശിശേഖരൻ നന്ദിയും രേഖപ്പെടുത്തി.

വയോജന വേദി അംഗങ്ങൾ തിരുവാതിരയും മറ്റ് കലാപരിപാടികളും നടത്തി

Similar Posts

  • LDC 2020 അവബോധന ക്ലാസ്സ്‌ നടത്തി

    സർക്കാർ ജോലിക്കും സുസ്ഥിര ഭാവിക്കും വേണ്ടി PSC അവബോധന ക്ലാസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി വി.ജി. ജോഷി അധ്യക്ഷനായി. അബാകസ് ട്രെയിനർ കെ. ബി. ജോഷി ക്ലാസ്സെടുത്തു. മീര ബിബിൻ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ടി.വി.ഷൈവിൻ സ്വാഗതവും യുവത സെക്രട്ടറി അഖില അശോകൻ കൃതഞ്ജതയും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ അപേക്ഷ അയക്കാത്തവര്‍ക്ക് സൗജന്യമായി ലൈബ്രറിയില്‍ സൗകര്യം ചെയ്യുന്നതിന് തീരുമാനിച്ചു.

  • തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്‌ പി. ആര്‍. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …

  • യൂത്ത് പാർലിമെന്റ്

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായിമായി യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അജ സാബു ഉത്‌ഘാടനം ചെയ്തു. പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ശ്രീ എം വി ജോസ് ‘ഇന്ത്യൻ യുവത്വം ‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. വി ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർമാരായ ഫിജൊ ജോണി, വിഷ്ണു, ജിത്തു, ലൈബ്രറി സെക്രട്ടറി ടി…

  • പരസ്പരം – ഗ്രന്ഥശാല ഭരണ സമിതി യോഗങ്ങൾ പറവൂർ താലൂക്കിൽ തുടങ്ങി..

    കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദേശാനുസരണം സ്റ്റേറ്റ് – ജില്ല – താലൂക്ക് കൗൺസിൽ അംഗങ്ങൾ പങ്കെടുത്തുകൊണ്ട് കൂടുന്ന ഗ്രന്ഥശാല ഭരണ സമിതി യോഗം കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷനായി. ഒരാൾ ഒഴികെ മുഴുവൻ ഭരണ സമിതി അംഗങ്ങളും താലൂക്ക് കൗൺസിൽ അംഗവും, ലൈബ്രെറിയൻ, ബാലവേദി, യുവത, വനിതാവേദി, വയോജനവേദി ഭാരവാഹികളുമുൾപ്പെടെ 20 പേർ…

  • Koha യിൽ നിന്നും public ലേക്ക്…

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ പുസ്തക വിതരണം ആരംഭിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ പതിനായിരത്തോളം ലൈബ്രറികളെ ബന്ധിപ്പിക്കാനും പുസ്തക വിതരണം സുഗമമക്കുവാനും വേണ്ടി തയ്യാറാക്കിയ പബ്ലിക് സോഫ്റ്റ്‌വെയറിലൂടെയാണ് നിലവിൽ കോഹായിൽ ഉണ്ടായിരുന്ന 20000 ലധികം പുസ്തകങ്ങൾ വിതരണം ചെയ്യാൻ പോകുന്നത്.ആദ്യ പുസ്തക വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ്, എഴുത്തുകാരിയും ലൈബ്രറി അംഗവുമായ മായ വിനോദിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *