ഉത്സവക്കാഴ്ച 2018 – മൊബൈൽ ഫോട്ടോഗ്രാഫി മത്സരം

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല,ജനസേവ ശിശുഭവൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ ആലങ്ങാട് പഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആദരം 2k -26 സംഘടിപ്പിച്ചു. റാങ്ക് ജേതാക്കളും മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയതുമായ 80 ലേറെ കുട്ടികൾ ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി താരം വാൾട്ടർ…
ഭരതം 2019 സമാപിച്ചു
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാചക പരിശീലനം നടത്തുന്നതിന് വേണ്ടി ആലോചന യോഗം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി ജോഷി ഉത്ഘാടനം ചെയ്തു. യുവത പ്രെസിഡന്റ് കെ. ബി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി. വി ഷൈവിൻ സ്വാഗതവും വനിതാവേദി ചെയർപേഴ്സൺ ഷിമ വിനേഷ് കൃതജ്ജാതയും രേഖപ്പെടുത്തി. അടുത്ത മാസം ആദ്യവാരത്തിൽ KITS ന്റെ സഹകരണത്തോടെ പാചക പരിശീലനം നടത്തുവാനും തീരുമാനിച്ചു.
നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ എക്സൈസ് വകുപ്പ് 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ 8000 ത്തിലധികം വരുന്ന ഗ്രന്ഥശാലകളില്‍ ഗാന്ധി സ്മൃതി ദിനമായ ജനുവരി 30ന് ലഹരി വിരുദ്ധ പ്രതിജ്ഞയും അനുബന്ധ പരിപാടികളും സംഘടിപ്പിണമെന്നും തീരുമാനിച്ചിരിക്കുന്നു. ആയതിന്റെ ഭാഗമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി. വരാപ്പുഴ…
കഴിഞ്ഞ 20 വർഷത്തിലേറെയായി തങ്ങൾ കണ്ട സ്വപ്നത്തെ, 2011ൽ ശ്രീ നാരായണ ക്ലബ് & ലൈബ്രറി തുടങ്ങിവച്ച ശുചീകരണ പ്രവർത്തനങ്ങൾ, നബാർഡിന്റെ 3 കോടിയോളം രൂപയുടെ പദ്ധതി ഇന്ന് നിർമ്മാണ പൂർത്തീകരണത്തിലേക്കു കടക്കുമ്പോൾ, അതീവ ശ്രദ്ധാലുക്കളായി കൊടുവഴങ്ങയിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ജനത പഴംതോടിന്റെ ഓരത്തു ഒത്തു ചേർന്നു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടികാണിക്കുവാൻ. പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാൻ. എല്ലാത്തിലുമുപരി തങ്ങളുടെയെല്ലാം ബാല്യകാലത്തെ മധുരിക്കുന്ന സ്മരണകൾ ഇരമ്പുന്ന ഈ തണ്ണീർത്തടത്തെ സംരക്ഷിക്കുവാൻ….
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദേശാനുസരണം സ്റ്റേറ്റ് – ജില്ല – താലൂക്ക് കൗൺസിൽ അംഗങ്ങൾ പങ്കെടുത്തുകൊണ്ട് കൂടുന്ന ഗ്രന്ഥശാല ഭരണ സമിതി യോഗം കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി അധ്യക്ഷനായി. ഒരാൾ ഒഴികെ മുഴുവൻ ഭരണ സമിതി അംഗങ്ങളും താലൂക്ക് കൗൺസിൽ അംഗവും, ലൈബ്രെറിയൻ, ബാലവേദി, യുവത, വനിതാവേദി, വയോജനവേദി ഭാരവാഹികളുമുൾപ്പെടെ 20 പേർ…