ബാലകർഷകർക്കു വിത്ത് വിതരണം നടത്തി

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാല കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ബാലവേദി പ്രെസിഡന്റ്‌ അഖിൽ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്  കർഷകയും ലൈബ്രറിയുടെ ബാലവേദി ചുമതലയും ഉള്ള ശ്രീമതി എസ്റ്റെല്ല സുനിൽ വിത്ത് വിതരണം നടത്തി. വരുന്ന സെപ്തംബർ മാസത്തിൽ നടക്കുന്ന കാർഷികോത്സവത്തോടനുബന്ധിച്ചു വീടുകളിൽ പോയി പരിശോധന നടത്തി മികച്ച ബാല കർഷകർക്ക് സമ്മാനങ്ങൾ നൽകും..താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ, കമ്മറ്റി അംഗങ്ങൾ ആയ കെ. ബി ശ്രീജിത്ത്, അഖില അശോകൻ എന്നിവർ പങ്കെടുത്തു..

Similar Posts

  • A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

    കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു. പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ…

  • പ്രതിഭാ സംഗമമായി ആദരം 2k -26

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല,ജനസേവ ശിശുഭവൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ ആലങ്ങാട് പഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആദരം 2k -26 സംഘടിപ്പിച്ചു. റാങ്ക് ജേതാക്കളും മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയതുമായ 80 ലേറെ കുട്ടികൾ ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോളി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ്‌ ട്രോഫി താരം വാൾട്ടർ…

  • ഒന്നോണം 26 സമാപിച്ചു.

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ 78 മത് വാർഷിക ആഘോഷങ്ങളും ഓണാഘോഷവും പ്രോജ്വലമായി സമാപിച്ചു.ഫിഷറീസ് സാമൂഹ്യ വകുപ്പ് മന്ത്രി ശ്രീ. വി. ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ വി.ജി. ജോഷി അധ്യക്ഷത വഹിച്ചു.പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണ മുഖ്യാതിഥി ആയിരുന്നു. ആഗസ്റ്റ് 22 മുതൽ തുടങ്ങിയ വിവിധ പരിപാടികളോടെയാണ് നാടിന്റെഈ സാംസ്‌കാരികോത്സവം സമാപിച്ചത്.ചടങ്ങിൽ വച്ചു ലൈബ്രറിയിൽ നിന്നും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പുസ്തകം എടുത്തവർക്കുള്ള ഒ.കെ ഭാസ്കരൻ മാസ്റ്റർ പുരസ്‌കാരം…

  • LDC 2020 അവബോധന ക്ലാസ്സ്‌ നടത്തി

    സർക്കാർ ജോലിക്കും സുസ്ഥിര ഭാവിക്കും വേണ്ടി PSC അവബോധന ക്ലാസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി വി.ജി. ജോഷി അധ്യക്ഷനായി. അബാകസ് ട്രെയിനർ കെ. ബി. ജോഷി ക്ലാസ്സെടുത്തു. മീര ബിബിൻ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ടി.വി.ഷൈവിൻ സ്വാഗതവും യുവത സെക്രട്ടറി അഖില അശോകൻ കൃതഞ്ജതയും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ അപേക്ഷ അയക്കാത്തവര്‍ക്ക് സൗജന്യമായി ലൈബ്രറിയില്‍ സൗകര്യം ചെയ്യുന്നതിന് തീരുമാനിച്ചു.

  • ഗ്രന്ഥശാല ഒരു പരീക്ഷണശാല ആയപ്പോൾ

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കോവിഡ് 19 ന്‍റെ പ്രതിരോധം തീർക്കുവാൻ സാനിറ്ററൈസർ നിർമ്മിച്ചു. FACT ലെ Q. A. Dept. മാനേജർ ശ്രീ. സെൽവരാജ് നേതൃത്വം നൽകി. അതോടൊപ്പം ‘BREAK  THE  CHAIN’ ക്യാമ്പയിൻ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലും തുടങ്ങി. കോവിഡ് 19നെ പ്രതിരോധിക്കാനും വ്യാപനം തടയുവാനും വേണ്ടി ലൈബ്രറിയിലേക്ക് കടന്നു വരുന്നവർക്ക് വേണ്ടി സാനിറ്ററൈസർ സ്ഥാപിച്ചു. ലൈബ്രറിയിൽ കടന്നു വരുന്ന എല്ലാവരും കൈകൾ സാനിറ്ററൈസർ ഉപയോഗിച്ച് ശുചീയാക്കിയതിനു ശേഷം അകത്തേക്ക്…

  • വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനസ്സ് ഫോറം ആരംഭിച്ചു.പകല്‍ സമയത്ത് വീടുകളില്‍ ഒറ്റപെടുന്നവര്‍ക്കും തലമുറകള്‍ തമ്മിലുള്ള സഹകരണവും സൗഹൃദവും അറിവും അനുഭവങ്ങളും പങ്കെടുന്നതിനായി സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ ലൈബ്രറികളില്‍ ആരംഭിക്കുന്ന പദ്ധതിയായ ഹാപ്പിനസ് ഫോറം പറവൂര്‍ താലുക്കില്‍ ആദ്യമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ആരംഭിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി  ബെന്നി ജോസഫ്‌  ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് വി.ജി. ജോഷി അധ്യക്ഷനായി. വാര്‍ഡ്‌ മെമ്പര്‍ ശ്രീഭദ്ര വേലായുധന്‍…