മലബാറിന് കൊടുവഴങ്ങയുടെ കൈത്താങ്ങ്
കൊടുവഴങ്ങയുടെ കൈത്താങ്ങ് മലബാറിൽ എത്തിച്ചു.. ഒപ്പം താലുക്ക് ലൈബ്രറി കൗൺസിലിന്റെയും..
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മലബാറിലെ പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഏതാണ്ട് 1 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുമായി 7 ലക്ഷത്തോളം വിലവരുന്ന അവശ്യ സാധനങ്ങൾ ഉരുൾ പൊട്ടൽ തകർത്ത നിലംബുരിലെ പാതാർ നിവാസികൾക്ക് നൽകി. ഇന്നലെ കൊടുവഴങ്ങയിൽ വച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡൻറ് പി. ആർ. രഘു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ നിലംബൂർ വെള്ളി മുറ്റം യുവരശ്മി ലൈബ്രറിയിൽ വച്ച് പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. രാമദേവിയിൽ നിന്നും മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രമോദ് ദാസ് ഏറ്റുവാങ്ങി. നിലംബൂർ താലൂക്ക് സെക്രട്ടറി ജയപ്രകാശ്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ഭാസ്കരൻ, പറവൂർ താലൂക്ക് ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി,വി.എം. ഹാരിസ്, ടി. വി. ഷൈവിൻ, യുവരശ്മി ലൈബ്രറി സെക്രട്ടറി ജോസ് ആന്റണി എന്നിവർ സംബന്ധിച്ചു.തുടർന്ന് ലൈബ്രറിയിലെ വയോജന വേദി, യുവത അംഗങ്ങൾ അടങ്ങിയ സംഘം പാതാരും മറ്റു പ്രളയ ബാധിത പ്രദേശങ്ങളും സന്ദർശിച്ചു.