A+ ലൈബ്രറിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി
കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു.
പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി ഭാരവാഹികൾ ഏറ്റുവാങ്ങി.