Upcoming Event:
  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

(+91) 484 251 46 45

snclkoduvazhanga@gmail.com

IMG_20180308_103718108~2

വനിതാ ദിനത്തിൽ വനിത തൊഴില്‍ സംരംഭം – മിത്ര

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിത  തൊഴില്‍ സംരംഭം – മിത്ര  ബുക്ക് ബൈന്‍ഡിങ്  &മേക്കിങ് യൂണീറ്റിന് ലോക വനിത ദിനത്തില്‍ തിരി തെളിഞ്ഞു . കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി  ഹാളി ല്‍  വച്ച് പറവൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സി ല്‍ സെക്രട്ടറി ശ്രീമതി പി .കെ  .രമാദേവി ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു അമ്മ അറിയാന്‍ എന്ന  വിഷയത്തില്‍ പറവൂര്‍ ലക്ഷ്മി കോളേജ്   പ്രിന്‍സിപ്പ ള്‍    ശ്രീ .എം .വി .ജോസ് ക്ലാസ്സ് നയിച്ചു. വനിത വേദി കണ്‍വീനര്‍   ശ്രീമതി ഷീബ രതീഷ് അധ്യക്ഷത വഹിച്ച  യോഗത്തില്‍ ശ്രീ കെ .എന്‍ .ഉണ്ണി ,വി.ജി ജോഷി ,ഷിമ വിനേഷ് ,ടി .വി .ഷൈവിന്‍ ,കെ .ബി .ശ്രീജിത്ത്  എന്നിവര്‍ സംസാരിച്ചു .

സ്വയം തൊഴിലിലൂടെ സ്ത്രീ ശാക്തീകരണം  എന്ന  ലക്ഷ്യത്തിലേക്ക്  ഗ്രന്ഥ ശാലയെ സ്നേഹിക്കൂന്ന പുസ്തക പ്രേമികളായ 20 വനിതാ വേദി  അംഗങ്ങള്‍, മാസത്തിലധികമായി കാലടി എസ്  മുരളീധരനില്‍  നിന്നും പരിശീലനം നേടി തുടങ്ങുന്ന സംരംഭം ആണ് മിത്ര . ഗ്രന്ഥശാല യില്‍  ഉള്ള കാലപ്പഴക്കം ചെന്ന  നൂറിലതികം  പുസ്തകങ്ങള്‍ ഇപ്പോഴേ ബൈന്‍ഡ് ചെയ്തു കഴിവ് തെളിയിച്ച  മിത്ര യൂണിറ്റ്  അംഗങ്ങള്‍ , മറ്റ്  ഗ്രന്ഥശാലകളില്‍ നിന്നുമുള്ള പ്രവര്‍ത്തികളും ഏറ്റെടുക്കാന്‍ പ്രാപ്തരായി കഴിഞ്ഞിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>