കൊടുവഴങ്ങ പഴംതോട് നവീകരണം – ശ്രദ്ധക്ഷണിക്കൽ സായാഹ്നം സംഘടിപ്പിച്ചു

കഴിഞ്ഞ 20 വർഷത്തിലേറെയായി തങ്ങൾ കണ്ട സ്വപ്നത്തെ,  2011ൽ ശ്രീ നാരായണ ക്ലബ് & ലൈബ്രറി തുടങ്ങിവച്ച ശുചീകരണ പ്രവർത്തനങ്ങൾ, നബാർഡിന്റെ 3 കോടിയോളം രൂപയുടെ പദ്ധതി ഇന്ന് നിർമ്മാണ പൂർത്തീകരണത്തിലേക്കു കടക്കുമ്പോൾ, അതീവ ശ്രദ്ധാലുക്കളായി കൊടുവഴങ്ങയിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള ജനത പഴംതോടിന്റെ  ഓരത്തു ഒത്തു ചേർന്നു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഈ നിർമ്മാണ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടികാണിക്കുവാൻ. പുതിയ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാൻ. എല്ലാത്തിലുമുപരി തങ്ങളുടെയെല്ലാം ബാല്യകാലത്തെ മധുരിക്കുന്ന സ്മരണകൾ ഇരമ്പുന്ന ഈ തണ്ണീർത്തടത്തെ സംരക്ഷിക്കുവാൻ. കൊടുവഴങ്ങയുടെ സാംസ്‌കാരിക  ജ്വലനമായ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി സംഘടിപ്പിച്ച “പഴംതോട് നവീകരണം ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം” ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡന്റ് ശ്രീ പി. ആർ. രഘു ഉത്‌ഘാടനം നിർവഹിച്ചു. ആലങ്ങാട്  ഗ്രാമപഞ്ചായത് വൈസ് പ്രെസിഡന്റ്‌  ശ്രീ. കെ. എൻ. ഉണ്ണി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി സെക്രട്ടറി ശ്രീ. ടി. വി. ഷൈവിൻ സ്വാഗതം ആശംസിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ. വി. ജി. ജോഷി പ്രവർത്തനങ്ങളിലെ അപാകതകൾ വിശദീകരിച്ചു. പഴംതോട്ടിൽ അടിഞ്ഞുകൂടിയിട്ടുള്ള ചളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തു മറ്റു അപാകതകൾ പരിഹരിച്ചതിനുശേഷവും മാത്രം വേലി കെട്ടി നവീകരണ പ്രവർത്തനം പൂർത്തീകരിച്ചു എത്രയും വേഗം നാടിനു സമർപ്പിക്കണം എന്നു യോഗത്തിൽ ആവശ്യപ്പെട്ടു. എല്ലാ വർഷവും പുതുവത്സരത്തിൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിലും ലൈബ്രറിയുടെ ആഭിമുഖ്യത്തിലും സാംസ്ക്കാരികോൽസവം സംഘടിപ്പിക്കണം എന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു വന്നു. വാർഡ് മെമ്പർമാരായ അജ സാബു, ജോസ് ഗോപുരത്തിങ്കൽ, റൂബി ജസ്റ്റിൻ എന്നിവരും, മുൻ പഞ്ചായത്ത് പ്രസിഡന്റ്  ടി. യു. പ്രസാദ്, മുൻ മെമ്പർമാരായ എം. ആർ. രാധാകൃഷ്ണൻ, ലത പുരുഷൻ, കൂടാതെ ടി. വി. മോഹനൻ, കെ. ഇ. അശോകൻ, ബി. സുഗതൻ എന്നിവർ സംസാരിച്ചു. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. സി. എസ്. ദിലീപ് കുമാർ നന്ദി പറഞ്ഞു.

WhatsApp Image 2019-12-02 at 12.58.14 PM (1)

WhatsApp Image 2019-12-02 at 12.27.24 PM (1)

Similar Posts

  • A+ ലൈബ്രറിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

    കേരള ഗ്രന്ഥശാലാ സംഘം പ്ലാറ്റിനം ജൂബിലി ആഘോഷം പറവൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു: 23 ഞായർ രാവിലെ 9 മണി മുതൽ വൈകീട്ട് വരെ പറവൂർ മുനമ്പം കവലയിലുള്ള 3131 ബാങ്കിൻ്റെ മിനി ഹാളിൽ വച്ച് നടന്നു. ചടങ്ങിൽ വച്ച് മുതിർന്ന ഗ്രന്ഥശാലാ പ്രവർത്തകരെയും സർഗോൽസവത്തിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്തവരേയും A+ ലൈബ്രറികളേയും ആദരിക്കുകയും ചെയ്തു. പറവൂർ താലൂക്കിലെ A+ ലൈബ്രറിക്കുള്ള പുരസ്‌കാരം എറണാകുളം ജില്ലാ സെക്രട്ടറി എം. ആർ. സുരേന്ദ്രനിൽ നിന്നും കൊടുവഴങ്ങ…

  • വനിതാ ദിനത്തിൽ വനിത തൊഴില്‍ സംരംഭം – മിത്ര

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിത  തൊഴില്‍ സംരംഭം – മിത്ര  ബുക്ക് ബൈന്‍ഡിങ്  &മേക്കിങ് യൂണീറ്റിന് ലോക വനിത ദിനത്തില്‍ തിരി തെളിഞ്ഞു . കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി  ഹാളി ല്‍  വച്ച് പറവൂര്‍ താലൂക്ക് ലൈബ്രറി കൌണ്‍സി ല്‍ സെക്രട്ടറി ശ്രീമതി പി .കെ  .രമാദേവി ഉല്‍ഘാടനം നിര്‍വഹിച്ചു. തുടര്‍ന്നു അമ്മ അറിയാന്‍ എന്ന  വിഷയത്തില്‍ പറവൂര്‍ ലക്ഷ്മി കോളേജ്   പ്രിന്‍സിപ്പ ള്‍    ശ്രീ .എം .വി .ജോസ് ക്ലാസ്സ് നയിച്ചു. വനിത വേദി കണ്‍വീനര്‍   ശ്രീമതി ഷീബ രതീഷ് അധ്യക്ഷത വഹിച്ച  യോഗത്തില്‍ ശ്രീ കെ .എന്‍ .ഉണ്ണി ,വി.ജി ജോഷി ,ഷിമ വിനേഷ് ,ടി .വി .ഷൈവിന്‍ ,കെ .ബി .ശ്രീജിത്ത്  എന്നിവര്‍…

  • ചാന്ദ്ര ദിനത്തിൽ ചന്ദ്രനിലേക്കൊരു വെർച്ചൽ യാത്ര നടത്തി കുട്ടികൾ.

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ് എൻ എൽ പി സ്കൂളിൽ വച്ച് ആധുനിക സാങ്കേതികവിദ്യയിൽ കുട്ടികൾക്ക് ചാന്ദ്രദൗത്യം വിശദീകരിച്ചു. തങ്ങൾ കണ്ട അമ്പിളിമാമന്റെ ഉള്ളറകളിലേക്ക് VR ഉപയോഗിച്ച് കുട്ടികൾ ഒരു യാത്ര നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ എം. വി.ഉദയകുമാർ ചാന്ദ്രദിന സന്ദേശം നൽകി. ലൈബ്രറി വൈസ് പ്രസിഡന്റ് കെ. എ. അഖിൽ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.വി ഷൈവിൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപികമാരായ രാജി രാജേഷ്, രമ്യ…

  • ബാലസഭ സംഘടിപ്പിച്ചു

    ആലങ്ങാട് ഗ്രാമ പഞ്ചായത്ത് 2017  -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ കൊടുവഴങ്ങ SNLPസ്കൂളിൽ വച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ സഹകരണത്തോടെ ബാലസഭ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .രാധാമണി ജെയ്‌സിങ് ഉത്‌ഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ .വി .പി .മേനാച്ചേരി (പ്രത്യാശ കൗൺസിലിംഗ് സെന്റർ ) വ്യക്തിത്വ വികസനം കുട്ടികളിൽ എന്ന   വിഷയത്തിൽ ക്ലാസ് നയിച്ചു ശ്രീമതി ദീപ ഉണ്ണികൃഷ്ണൻ ,ശ്രീമതി…

  • മലബാറിന് കൊടുവഴങ്ങയുടെ കൈത്താങ്ങ്

    കൊടുവഴങ്ങയുടെ കൈത്താങ്ങ് മലബാറിൽ എത്തിച്ചു.. ഒപ്പം താലുക്ക് ലൈബ്രറി കൗൺസിലിന്റെയും.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മലബാറിലെ പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഏതാണ്ട് 1 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുമായി 7 ലക്ഷത്തോളം വിലവരുന്ന അവശ്യ സാധനങ്ങൾ ഉരുൾ പൊട്ടൽ തകർത്ത നിലംബുരിലെ പാതാർ നിവാസികൾക്ക്‌ നൽകി. ഇന്നലെ കൊടുവഴങ്ങയിൽ വച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡൻറ് പി. ആർ. രഘു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു….

  • സുര്യ ഗ്രഹണത്തെ വരവേറ്റു കൊടുവഴങ്ങയിലും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി, ശാസ്ത്ര സാഹിത്യ പരിഷത്ത് ആലങ്ങാട് യുണിറ്റ് കൂടി സംയുക്തമായി കൊടുവഴങ്ങ ലൈബ്രറി പരിസരത്ത് സൂര്യഗ്രഹണം കാണുന്നതിനുള്ള സൗകര്യം ഒരുക്കി. ശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമായി സൂര്യഗ്രഹണ നിരീക്ഷണത്തെ മാറ്റുവാന്‍ ഇതുവഴി കഴിഞ്ഞു. കുട്ടികള്‍ക്കാകട്ടെ തങ്ങള്‍ നിര്‍മ്മിച്ച സൗര കണ്ണടകള്‍ ഉപയോഗിച്ച് സുര്യനെ കാണുവാനും അറിവിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുവാനും സാധിച്ചു. പിന്‍ ഹോള്‍ പ്രോജെക്ഷന്‍ ഉള്‍പ്പെടെ വിവിധ രീതികളില്‍ ഗ്രഹണം കാണിക്കുകയും, അതോടൊപ്പം ഗ്രഹണം കാണുന്നതിനുള്ള വിവിധ രീതികളെ കുറിച്ചുള്ള വിശദീകരണവും…