ഐ.എം.എ മദ്ധ്യ കേരളയുടെയും കേരള ആക്ഷൻ ഫോഴ്സിന്‍റെയും SNCL വനിതാവേദിയുടെയും സഹകരണത്തോടെ വനിതകള്‍ക്ക് സൗജന്യ സ്വയം തൊഴില്‍ പരിശീലനം നടത്തി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രാധാമണി ജെയ്‌സിങ് ഉത്ഘാടനം നിര്‍വഹിച്ചു. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി മുഖ്യ പ്രഭാഷണം നടത്തി. കേരള ആക്ഷൻ ഫോഴ്സ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോബി തോമസ് ആമുഖ സന്ദേശം നല്‍കി. വനിതാവേദി പ്രെസിഡന്റ് ഷിമ വിനേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിന് വനിതാവേദി കണ്‍വീനര്‍ ഷീബ രതീഷ് സ്വാഗതം ആശംസിച്ചു. ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി, സെക്രട്ടറി ടി. വി. ഷൈവിന്‍ എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരായ ഷൈലജ വിജയന്‍, പൌളി മാത്യു, എയ്ജല്‍ എന്നിവര്‍ സ്വയം തൊഴില്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
