ഭരതം 2019 സമാപിച്ചു
ഭരതം 2019 സമാപിച്ചു
സർക്കാർ ജോലിക്കും സുസ്ഥിര ഭാവിക്കും വേണ്ടി PSC അവബോധന ക്ലാസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി വി.ജി. ജോഷി അധ്യക്ഷനായി. അബാകസ് ട്രെയിനർ കെ. ബി. ജോഷി ക്ലാസ്സെടുത്തു. മീര ബിബിൻ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ടി.വി.ഷൈവിൻ സ്വാഗതവും യുവത സെക്രട്ടറി അഖില അശോകൻ കൃതഞ്ജതയും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ അപേക്ഷ അയക്കാത്തവര്‍ക്ക് സൗജന്യമായി ലൈബ്രറിയില്‍ സൗകര്യം ചെയ്യുന്നതിന് തീരുമാനിച്ചു.
കേരളീയ സമൂഹത്തിൽ സന്നദ്ധ സേവനത്തിൽ കൂടി ഇടം കണ്ടെത്തുകയാണ് ഗ്രന്ഥശാലകൾ… കോവിഡ് എന്ന മഹാമാരിയെ മാനവികത കൊണ്ട് നേരിടുകയാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിലെ യുവത്വം.. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിനും, വൈസ് പ്രസിഡന്റ് കെ. എ. അഖിലും, എക്സി. കമ്മറ്റി അംഗം കൂടിയായ യുവത സെക്രട്ടറി അഖിലയും അടക്കം നാലുപേർ ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എത്തിക്കുന്ന ഡ്യൂട്ടി ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു. വോളണ്ടിയർ സ്‌ക്വാഡിൽ ഉള്ള ഏക വനിതയായ SNCL…
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണം നടത്തി. ആലങ്ങാട് മെഡിക്കൽ സെന്ററിലെ ഡോ. എം. ജെ. തോമസ് ബോധവത്കരണ ക്ലാസ്സ് നയിച്ചു. വയോജന വേദി പ്രസിഡന്റ് ടി വി വിശ്വംഭരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജി ജോഷി, രത്നമ്മ ഗോവിന്ദൻ, ടി. വി. ഷൈവിൻ, കെ. ബി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു. ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ് രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ നമ്മുടെ നാടിന്‍റെ ഒരു കരുതല്‍ എന്നനിലയില്‍ ഡിസംബർ 15 വൈകീട്ട് 3:30 നു ഒരു അവബോധന ക്ലാസ്സും ജാഗ്രതാ സമിതി രൂപീകരണവും കൊടുവഴങ്ങ S.N.L.P സ്കൂളില്‍ വച്ച് നടത്തി. ബിനാനിപുരം സബ് ഇൻസ്‌പെക്ടർ ശ്രീ. എ. കെ. സുധീർ ഉത്‌ഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ കെ. ജെ. ക്ലാസ്സ് നയിച്ചു. ലൈബ്രറി പ്രസിഡന്റ വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി…
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല,ജനസേവ ശിശുഭവൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ ആലങ്ങാട് പഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആദരം 2k -26 സംഘടിപ്പിച്ചു. റാങ്ക് ജേതാക്കളും മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയതുമായ 80 ലേറെ കുട്ടികൾ ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ് ട്രോഫി താരം വാൾട്ടർ…