അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തി
ഡോ: എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബർ 5 അദ്ധ്യാപക ദിനത്തിൽ കൊടുവഴങ്ങ പ്രദേശത്തെ വിരമിച്ച അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം നടത്തി. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ 71 മത് വാർഷികാഘോഷത്തിന് ഇതോടെ തിരിതെളിഞ്ഞു. ദീർഘകാലത്തെ അദ്ധ്യാപനത്തിന് ശേഷം വിരമിച്ച നമ്മുടെ നാട്ടിലെ അദ്ധ്യാപകരെ അവരവരുടെ വീടുകളിലെത്തി ആദരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ശ്രീ. PR രഘു ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. SNLPS പ്രധാന അദ്ധ്യാപകൻ ശ്രീ.എം.വി.ഉദയൻ മുഖ്യ സാന്നിദ്ധ്യം ആയിരുന്നു.ആദ്യം SNLP സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപിക ചന്ദ്രമതി ടീച്ചറെ ആദരിച്ചു. ലൈബ്രറി പ്രെസിഡൻറ് വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. തുടർന്ന് കെ. പി. ഗീത, പുരുഷോത്തമ പണിക്കർ, ശ്രീലത ടീച്ചർ , ടീച്ചർ ,ഓമന ടീച്ചർ, വിജയലക്ഷ്മി ടീച്ചർ, ദമയന്തി ടീച്ചർ, ഷെർലി ടീച്ചർ, മേരി ടീച്ചർ, ആനി ടീച്ചർ തുടങ്ങിയ അദ്ധ്യാപകരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ, കമ്മറ്റി അംഗങ്ങളായ അഖിൽ. കെ. എ, കെ. ബി ശ്രീജിത്ത്, എം. കെ ശശി, കെ. പി ധർമ്മേന്ദ്രൻ, യുവത ഭാരവാഹികളായ ആര്യനന്ദ, മിന്നു, ബാലവേദി സെക്രട്ടറി ദേവീകൃഷ്ണ, ഹരിത എന്നിവർ നേതൃത്വം നൽകി.