ലൈബ്രറി ഇനി വിരൽ തുമ്പിൽ…

വായനയുടെ പുതിയ കാലത്തിലേക്ക് ചുവടുവെച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി. പുസ്തകങ്ങൾ തേടാനും വായനയുടെ ലോകം അടുത്തറിയാനും ഇനി ലൈബ്രറിയിലേക്ക് നേരിട്ട് എത്തുന്നതു മാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിരൽത്തുമ്പിലൂടെയും അറിവിന്റെ വാതിലുകൾ തുറക്കാം. കാലത്തിനൊപ്പം മാറുന്ന വായനാശീലങ്ങൾക്കൊപ്പം, കൂടുതൽ പുസ്തകങ്ങളിലേക്കും കൂടുതൽ അറിവുകളിലേക്കും വായനക്കാരെ കൈപിടിച്ചുയർത്തുന്നതിനും ലൈബ്രറിയുടെ ദൈനംദിന കാര്യങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനും വേണ്ടി നവീകരിച്ച ലൈബ്രറി വെബ്സൈറ്റ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു.ലൈബ്രറിയിലെ 20000 ലധികം വരുന്ന പുസ്തകങ്ങളുടെ വിവരങ്ങളും ഇനി വീട്ടിൽ ഇരുന്നു തന്നെ ആർക്കും തിരയാം. അതുപോലെ എഴുത്തുകാർക്ക് വേണ്ടി പ്രത്യേക കോർണർ എഴുത്തു പുര, ലൈബ്രറി നടത്തുന്ന വിവിധ പരിപാടികളിൽ പങ്കുചേരാനുള്ള ലിങ്ക്, ഓൺലൈൻ അംഗത്വം തുടങ്ങി നിരവധി പ്രത്യേകതകൾ ഉള്ള ഈ വെബ്സൈറ്റ് ന്റെ ശില്പികൾ ലൈബ്രറി അംഗങ്ങളായ ബിബിൻ വി മോഹനും കെ. എ. അഖിലും ആണ്.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ, അബാക്കസ് ട്രെയിനർ കെ. ബി. ജോഷി, കെ. എ. അഖിൽ, തുടങ്ങിയവർ സംസാരിച്ചു.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *