സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി,

കേരള ആക്ഷൻ ഫോഴ്‌സ്, ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല എന്നിവയുടെ ആഭിമുഖ്യത്തിൽ ഡോ. ടോണീ ഫെർണാണ്ടസ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ

സൗജന്യ നേതൃ പരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും

നടത്തി.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു.കേരള ആക്ഷൻ ഫോഴ്‌സ് കോ. ഓർഡിനേറ്റർ ഡോ. ജോബി തോമസ്, ടോണി ഫെർണാണ്ടസ് ഹോസ്പിറ്റലിലെ ഡോക്ടർമാരായ ഡോ. സോന, ഡോ. റിയ, ഹോസ്പിറ്റൽ കോ. കോർഡിനേറ്റർ ജോബി ജോസ്, ജില്ല ലൈബ്രറി കൗൺസിൽ എക്‌സി. കമ്മറ്റി അംഗം പി. ആർ. സത്യൻ, ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. പി. അജിത് കുമാർ എന്നിവർ സംബന്ധിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി. വി. ഷൈവിൻ സ്വാഗതവും ലൈബ്രറി എക്‌സി. കമ്മറ്റി അംഗം കെ. ബി. ശ്രീ…

Similar Posts

  • ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണം

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജനവേദിയുടെ ആഭിമുഖ്യത്തിൽ ചിന്താവിഷ്ടയായ സീത ശതാബ്‌ദി അനുസ്മരണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീമതി പി.കെ.രമാദേവി ഉത്ഘാടനം നിര്‍വഹിച്ചു.  ശ്രീ കൊടുവഴങ്ങ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണവും താലൂക്ക് ബാലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. ആലങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് സി .എസ്. ദിലീപ് കുമാര്‍, അബാകസ് ട്രെയിനെര്‍ കെ. ബി. ജോഷി, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വയോജനവേദി പ്രെസിഡന്റ്‌ രത്നമ്മ ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് …

  • ലൈബ്രറി ഇനി വിരൽ തുമ്പിൽ…

    വായനയുടെ പുതിയ കാലത്തിലേക്ക് ചുവടുവെച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി. പുസ്തകങ്ങൾ തേടാനും വായനയുടെ ലോകം അടുത്തറിയാനും ഇനി ലൈബ്രറിയിലേക്ക് നേരിട്ട് എത്തുന്നതു മാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിരൽത്തുമ്പിലൂടെയും അറിവിന്റെ വാതിലുകൾ തുറക്കാം. കാലത്തിനൊപ്പം മാറുന്ന വായനാശീലങ്ങൾക്കൊപ്പം, കൂടുതൽ പുസ്തകങ്ങളിലേക്കും കൂടുതൽ അറിവുകളിലേക്കും വായനക്കാരെ കൈപിടിച്ചുയർത്തുന്നതിനും ലൈബ്രറിയുടെ ദൈനംദിന കാര്യങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനും വേണ്ടി നവീകരിച്ച ലൈബ്രറി വെബ്സൈറ്റ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌…

  • പ്രതിഭാ സംഗമമായി ആദരം 2k -26

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആന്റി ഡ്രഗ്സ് മൂവ്മെന്റ് എറണാകുളം ജില്ല,ജനസേവ ശിശുഭവൻ എന്നീ സംഘടനകളുടെ സഹകരണത്തോടെ ആലങ്ങാട് പഞ്ചായത്തിലെ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആദരം 2k -26 സംഘടിപ്പിച്ചു. റാങ്ക് ജേതാക്കളും മുഴുവൻ വിഷയങ്ങൾക്ക് A+ നേടിയതുമായ 80 ലേറെ കുട്ടികൾ ആണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ആലങ്ങാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി ജോളി ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. മുൻ സന്തോഷ്‌ ട്രോഫി താരം വാൾട്ടർ…

  • അച്ഛനില്ലാത്ത പെണ്‍കുട്ടി പുസ്തകം പ്രകാശനം ചെയ്തു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെ വായന പക്ഷാചാരണം 2026 ന്‍റെ ഭാഗമായി നാട്ടിലെ എഴുത്തുകാരിയായ കെ.വി.സംഗീതയുടെ അച്ഛനില്ലാത്ത പെണ്‍കുട്ടി എന്ന പുസ്തകം സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ് ഡോ.ധര്‍മ്മരാജ് അടാട്ട് പ്രകാശനം നിര്‍വഹിച്ചു .മുതിര്‍ന്ന ഗ്രന്ഥശാല പ്രവര്‍ത്തകന്‍ ശ്രീ.കെ.എന്‍ .ഉണ്ണി പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത എഴുത്തുകാരൻ ശ്രീ വിനു എബ്രഹാം മുഖ്യാഥിതി ആയിരുന്നു. ലൈബ്രറി പ്രസിഡന്റ് വി.ജി.ജോഷി അദ്ധ്യക്ഷത വഹിച്ചു. നോറ പബ്ലിക്കേഷന്‍ പ്രസാധകയും എഴുത്തുകാരിയുമായ മഞ്ജു ജോജോ പുസ്തക പരിചയം നടത്തി .താലുക്ക് ലൈബ്രറി…

  • Koha യിൽ നിന്നും public ലേക്ക്…

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ പുസ്തക വിതരണം ആരംഭിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ പതിനായിരത്തോളം ലൈബ്രറികളെ ബന്ധിപ്പിക്കാനും പുസ്തക വിതരണം സുഗമമക്കുവാനും വേണ്ടി തയ്യാറാക്കിയ പബ്ലിക് സോഫ്റ്റ്‌വെയറിലൂടെയാണ് നിലവിൽ കോഹായിൽ ഉണ്ടായിരുന്ന 20000 ലധികം പുസ്തകങ്ങൾ വിതരണം ചെയ്യാൻ പോകുന്നത്.ആദ്യ പുസ്തക വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ്, എഴുത്തുകാരിയും ലൈബ്രറി അംഗവുമായ മായ വിനോദിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

  • പുതുവത്സരത്തെ വരവേൽക്കാനൊരുങ്ങി ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുതുവത്സര ആഘോഷങ്ങൾ നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡന്റ് പി. ആർ. രഘു ഉത്ഘാടനം ചെയ്തു. ലൈബ്രറി പ്രെസിഡന്റ്  വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് നാട്ടുവെളിച്ചം വയോജന വേദി രക്ഷാധികാരികാരി പി. എസ്. വിശ്വംഭരൻ, സംഗീത അദ്ധ്യാപിക ആരതി ടീച്ചർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചതോടെ പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കമായി. ഏറെ നാളായി ലയം സംഗീത അക്കാദമിയുടെയും ലൈബ്രറിയിലെ കുട്ടികളുടെയും സംഗീത ലോകത്തെ വഴികാട്ടിയായിരുന്ന…

Leave a Reply

Your email address will not be published. Required fields are marked *