നാട്ടുവെളിച്ചം വയോജന വേദിയുടെ 10-ാമത് വാർഷികവും വയോജന ദിനാചരണവും നടത്തി
കൊടുവഴങ്ങ ശ്രീ നാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിലും നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിലും 10-ാമത് വാർഷികവും വയോജന ദിനാചരണവും നടത്തി.
പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ദിനാചരണം ഉദ്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡൻറ് പി ആർ മണി അധ്യക്ഷനായി .കെ കെ ജോസ് ആരോഗ്യ ക്ലാസ് എടുത്തു. ചിരി യോഗയും പരിചയപ്പെടുത്തി.
വയോജന വേദി സെക്രട്ടറി വി വി സുതൻ റിപ്പോർട്ട് അവതരിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി .വി ഷൈവിൻ,കെ കെ രാജൻ എന്നിവർ സംസാരിച്ചു.
ലൈബ്രറി പ്രസിഡൻറ് വി.ജി .ജോഷി സ്വാഗതവും വയോജനവേദി അംഗം ടിവി ശശിശേഖരൻ നന്ദിയും രേഖപ്പെടുത്തി.
വയോജന വേദി അംഗങ്ങൾ തിരുവാതിരയും മറ്റ് കലാപരിപാടികളും നടത്തി



