ബാലകർഷകർക്കു വിത്ത് വിതരണം നടത്തി
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാല കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ബാലവേദി പ്രെസിഡന്റ് അഖിൽ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് കർഷകയും ലൈബ്രറിയുടെ ബാലവേദി ചുമതലയും ഉള്ള ശ്രീമതി എസ്റ്റെല്ല സുനിൽ വിത്ത് വിതരണം നടത്തി. വരുന്ന സെപ്തംബർ മാസത്തിൽ നടക്കുന്ന കാർഷികോത്സവത്തോടനുബന്ധിച്ചു വീടുകളിൽ പോയി പരിശോധന നടത്തി മികച്ച ബാല കർഷകർക്ക് സമ്മാനങ്ങൾ നൽകും..താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിൻ, കമ്മറ്റി അംഗങ്ങൾ ആയ കെ. ബി ശ്രീജിത്ത്, അഖില അശോകൻ എന്നിവർ പങ്കെടുത്തു..