അതിജീവനത്തിന്റെ ഈ ലോക്ക് ഡൌൺ കാലത്ത് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒരു ഓൺലൈൻ കടങ്കഥ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഒരുക്കുകയും, ആ ഗ്രൂപ്പിലൂടെ തന്നെ മത്സരം നടത്തുകയുമായിരുന്നു. ഏപ്രിൽ 22നു വൈകീട്ട് 7 മണിക്ക് പ്രശസ്ത കവി ശ്രീ. എസ്. രമേശൻ ശബ്ദ സന്ദേശം നൽകി ഉദ്‌ഘാടനം നിർവഹിച്ചു. ഏപ്രിൽ 23നു വൈകീട്ട് 7 മണിക്ക്പ്ര ശസ്ത സിനിമാതാരം ശ്രീ വിനോദ് കെടാമംഗലം മത്സരത്തിന്റെ ഫല പ്രഖ്യാപനം വീഡിയോ സന്ദേശത്തിലൂടെ നടത്തി. മത്സരത്തിൽ വരദ ഗിരീഷ്, അഞ്ജു അഖിൽ, സിജമോൾ ജോസി എന്നിവർ വിജയികളായി.