സന്നദ്ധസേനാ വോളണ്ടിയർമാരായി ഗ്രന്ഥശാലാപ്രവർത്തകർ

കേരളീയ സമൂഹത്തിൽ സന്നദ്ധ സേവനത്തിൽ കൂടി ഇടം കണ്ടെത്തുകയാണ് ഗ്രന്ഥശാലകൾ… കോവിഡ് എന്ന മഹാമാരിയെ മാനവികത കൊണ്ട് നേരിടുകയാണ് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ യുവത്വം.. ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിനും,  വൈസ് പ്രസിഡന്റ്‌ കെ. എ. അഖിലും,  എക്സി. കമ്മറ്റി അംഗം കൂടിയായ യുവത സെക്രട്ടറി അഖിലയും അടക്കം നാലുപേർ ആലങ്ങാട് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഭക്ഷണം എത്തിക്കുന്ന ഡ്യൂട്ടി ഇപ്പോഴേ ഏറ്റെടുത്തു കഴിഞ്ഞു. വോളണ്ടിയർ സ്‌ക്വാഡിൽ  ഉള്ള ഏക വനിതയായ SNCL യുവത സെക്രട്ടറി അഖില അശോകനു  പിന്നാലെ 12 യുവത അംഗങ്ങൾ സന്നദ്ധത്തിൽ രജിസ്റ്റർ ചെയ്ത് താങ്കളുടെ ഡ്യൂട്ടിക്കായി കാത്തു നിൽക്കുകയാണ്…

WhatsApp Image 2020-04-30 at 7.06.29 PM

WhatsApp Image 2020-04-30 at 7.06.28 PM

Similar Posts

  • ലൈബ്രറി ഇനി വിരൽ തുമ്പിൽ…

    വായനയുടെ പുതിയ കാലത്തിലേക്ക് ചുവടുവെച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി. പുസ്തകങ്ങൾ തേടാനും വായനയുടെ ലോകം അടുത്തറിയാനും ഇനി ലൈബ്രറിയിലേക്ക് നേരിട്ട് എത്തുന്നതു മാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിരൽത്തുമ്പിലൂടെയും അറിവിന്റെ വാതിലുകൾ തുറക്കാം. കാലത്തിനൊപ്പം മാറുന്ന വായനാശീലങ്ങൾക്കൊപ്പം, കൂടുതൽ പുസ്തകങ്ങളിലേക്കും കൂടുതൽ അറിവുകളിലേക്കും വായനക്കാരെ കൈപിടിച്ചുയർത്തുന്നതിനും ലൈബ്രറിയുടെ ദൈനംദിന കാര്യങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കുന്നതിനും വേണ്ടി നവീകരിച്ച ലൈബ്രറി വെബ്സൈറ്റ് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌…

  • അറബിക്കടലിന്റെ ആഴപരപ്പും സൗന്ദര്യവും ആസ്വദിച്ച് വയോജന വേദി കപ്പൽ യാത്ര

    കാറ്റിനൊപ്പം ഗതിമാറി ഊളിയിട്ടു അടിത്തട്ടിലേക്കു പോകുന്ന മത്സ്യങ്ങളെയും കടലിന്റെ അഗാധമായ സൗന്ദര്യവും ആസ്വദിച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിലെ നാട്ടുവെളിച്ചം വയോജനവേദി അംഗങ്ങൾ 25-02-2020ന് കപ്പൽ യാത്ര നടത്തി. 2 ബസുകളിലായി എറണാകുളത്തെത്തിയ ഈ 86 പേരടങ്ങുന്ന സംഘം കേരള ഷിപ്പിങ്ങ് ആൻഡ് ഇൻലാൻഡ് നാവിഗേഷന്റെ സാഗരറാണി എന്ന ക്രൂയിസ് വെസ്സലിലാണ് തങ്ങൾക്കു അപ്രാപ്യമെന്നു കരുതിയിരുന്ന കപ്പൽ യാത്രയുടെയും മാധുര്യം നുകർന്നത്. മുൻ വർഷങ്ങളിൽ വിമാനയാത്രയും കായൽ യാത്രയും മെട്രോ യാത്രയും ഈ വയോജനങ്ങൾ നടത്തിയിരുന്നു….

  • ബാലസഭ സംഘടിപ്പിച്ചു

    ആലങ്ങാട് ഗ്രാമ പഞ്ചായത്ത് 2017  -18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ബാലസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 2 ശനിയാഴ്ച രാവിലെ 10 മണിമുതൽ 4 മണി വരെ കൊടുവഴങ്ങ SNLPസ്കൂളിൽ വച്ച് കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ സഹകരണത്തോടെ ബാലസഭ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ആലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .രാധാമണി ജെയ്‌സിങ് ഉത്‌ഘാടനം ചെയ്തു. വൈസ്  പ്രസിഡന്റ് ശ്രീ .കെ .എൻ .ഉണ്ണി അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ .വി .പി .മേനാച്ചേരി (പ്രത്യാശ കൗൺസിലിംഗ് സെന്റർ ) വ്യക്തിത്വ വികസനം കുട്ടികളിൽ എന്ന   വിഷയത്തിൽ ക്ലാസ് നയിച്ചു ശ്രീമതി ദീപ ഉണ്ണികൃഷ്ണൻ ,ശ്രീമതി…

  • യൂത്ത് പാർലിമെന്റ്

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായിമായി യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അജ സാബു ഉത്‌ഘാടനം ചെയ്തു. പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ശ്രീ എം വി ജോസ് ‘ഇന്ത്യൻ യുവത്വം ‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. വി ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർമാരായ ഫിജൊ ജോണി, വിഷ്ണു, ജിത്തു, ലൈബ്രറി സെക്രട്ടറി ടി…

  • പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം & സ്റ്റഡീസ് (KITTS)ന്റെയും  ആഭിമുഖ്യത്തിൽ നടത്തുന്ന പാചക പരിശീലന ക്ലാസ്സ്‌ ആരംഭിച്ചു. താലൂക്ക്  ലൈബ്രറി  കൗൺസിൽ സെക്രട്ടറി ശ്രീമതി പി. കെ. രമാദേവി ഉത്‌ഘാടനം നിർവഹിച്ചു. KITTS കോ. ഓർഡിനേറ്റർ ശ്രീ ഹാരിഷ് മുഖ്യാതിഥി ആയിരുന്നു. ലൈബ്രറി പ്രെസിഡന്റ് വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി ടി. വി. ഷൈവിൻ സ്വാഗതവും വയോജനവേദി സെക്രട്ടറി എം. കെ. ശശി കൃതജ്ഞതയും രേഖപ്പെടുത്തി. ശ്രീ….

  • വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ – ഏകദിന പരിശീലനവും നിര്‍മ്മാണവും നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ “വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍” ഏകദിന പരിശീലനവും നിര്‍മ്മാണവും സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി അജ സാബു  ഉത്ഘാടനം നിര്‍വഹിച്ചു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ്‌ നയിച്ചു. വനിതാ വേദി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി….