കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ “വിട്ടില്‍ തന്നെ മുല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍” ഏകദിന പരിശീലനവും നിര്‍മ്മാണവും സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി അജ സാബു ഉത്ഘാടനം നിര്‍വഹിച്ചു. KTDC Rtd. F&B Supervisor ശ്രീ കെ. കെ. ജോസ് ക്ലാസ്സ് നയിച്ചു. വനിതാ വേദി ചെയർപേഴ്സൺ സ്വാഗതം പറഞ്ഞു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിന്‍, യുവത പ്രസിഡന്റ് കെ. ബി. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ചു വേപ്പില സ്ക്വാഷ്, പാലില്‍ നിന്നും പനീര്‍, പഴവര്‍ഗങ്ങളില്‍ നിന്നും ജാം തുടങ്ങിയ വിപണിയില്‍ മുല്യമെറെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്‍കി.



