Upcoming Event:
  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

(+91) 484 251 46 45

snclkoduvazhanga@gmail.com

WhatsApp Image 2020-01-30 at 8.35.14 PM

വിമുക്തി – നാളത്തെ കേരളം ലഹരിമുക്ത നവ കേരളം ലഹരി വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി

നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ എക്സൈസ് വകുപ്പ് 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ 8000 ത്തിലധികം വരുന്ന ഗ്രന്ഥശാലകളില്‍ ഗാന്ധി സ്മൃതി ദിനമായ ജനുവരി 30ന് ലഹരി വിരുദ്ധ പ്രതിജ്ഞയും അനുബന്ധ പരിപാടികളും സംഘടിപ്പിണമെന്നും തീരുമാനിച്ചിരിക്കുന്നു. ആയതിന്‍റെ ഭാഗമായി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ലഹരി വിരുദ്ധ പ്രതിജ്ഞയും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി. വരാപ്പുഴ റേഞ്ച് എക്സൈസ് ഓഫീസ് പ്രിവൻറിവ് ഓഫീസര്‍മാരായ ശ്രീ. കെ. വി. ബേബി, രാജു ജോസ് എന്നിവര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോയിന്‍റ് സെക്രട്ടറി ശ്രീ. വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. കെ. എന്‍. ഉണ്ണി, മെമ്പർ ‍ശ്രീ. ജോസ് ഗോപുരത്തിങ്കൽ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. SNASC സെക്രട്ടറി ശ്രീ. സി. പി. പ്രദീഷ് ആദ്യ ഒപ്പ് രേഖപ്പെടുത്തി.

ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിന്‍ സ്വാഗതം പറഞ്ഞ യോഗത്തിന് വയോജനവേദി സെക്രട്ടറി എം. കെ. ശശി കൃതജ്ഞത രേഖപ്പെടുത്തി. തുടര്‍ന്ന് ലഹരി വിരുദ്ധ അക്ഷര ദീപങ്ങളും ഐക്യദാര്‍ഢ്യ ഒപ്പ് ശേഖരണവും നടത്തി. ലൈബ്രറി വൈസ് പ്രസിഡന്റ് അഖില്‍. കെ. എ, കമ്മറ്റി അംഗങ്ങളായ സി. പി. പ്രവീണ്‍, ഷീബ രതീഷ്‌, വനിതാവേദി ചെയര്‍ പെര്‍സണ്‍ ഷിമ വിനീഷ്, വയോജനവേദി പ്രസിഡന്റ് രത്നമ്മ ഗോവിന്ദന്‍, ബാലവേദി സെക്രട്ടറി ദേവികൃഷ്ണ, പ്രസിഡന്റ് അഖില്‍ ജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

IMG-20200130-WA0028

WhatsApp Image 2020-01-30 at 8.35.05 PM

WhatsApp Image 2020-01-30 at 8.35.09 PM

WhatsApp Image 2020-01-30 at 8.35.04 PM

IMG-20200130-WA0029

IMG-20200130-WA0032

WhatsApp Image 2020-01-30 at 8.35.11 PM (1)

WhatsApp Image 2020-01-30 at 8.35.19 PM

WhatsApp Image 2020-01-30 at 8.35.14 PM

WhatsApp Image 2020-01-30 at 8.35.13 PM

WhatsApp Image 2020-01-30 at 8.35.04 PM (1)

WhatsApp Image 2020-01-30 at 8.35.11 PM

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>