വായനക്കൂട്ടം ഒത്തു ചേർന്നു

വായനക്കൂട്ടം ഒത്തു ചേർന്നു… പങ്കാളിത്തം എണ്ണത്തിന്റെ ആധിക്യത്തിലല്ല എന്ന് ഒരിക്കൽ കൂടി അടിവരയിട്ടു കൊണ്ട് ഗ്രന്ഥശാലയെ സജീവമാക്കുന്നതിൽ ഏറ്റവുമധികം പങ്കുവഹിക്കുന്ന വായനക്കാർ ഒത്തുകൂടി. ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരാതികളും.. അവയൊക്കെ പരിഹരിക്കുന്നതിനും വായനാനുഭവങ്ങൾ പങ്കുവെക്കാനും രണ്ടു മാസത്തിലൊരിക്കൽ യോഗം കൂടാം എന്ന് തീരുമാനിക്കുകയും അതോടൊപ്പം പുസ്തക വർഗ്ഗീകരണമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ സഹായവും ഉണ്ടാകുമെന്നും അറിയിക്കുകയുണ്ടായി.

WhatsApp Image 2020-01-21 at 1.18.55 PM (1)

Similar Posts

  • യൂത്ത് പാർലിമെന്റ്

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയും നെഹ്‌റു യുവ കേന്ദ്രയും സംയുക്തമായിമായി യൂത്ത് പാർലിമെന്റ് സംഘടിപ്പിച്ചു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അജ സാബു ഉത്‌ഘാടനം ചെയ്തു. പറവൂർ ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ശ്രീ എം വി ജോസ് ‘ഇന്ത്യൻ യുവത്വം ‘ എന്ന വിഷയത്തിൽ ക്ലാസ്സ്‌ നയിച്ചു. വി ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നെഹ്‌റു യുവ കേന്ദ്ര യൂത്ത് കോർഡിനേറ്റർമാരായ ഫിജൊ ജോണി, വിഷ്ണു, ജിത്തു, ലൈബ്രറി സെക്രട്ടറി ടി…

  • അറിവരങ്ങ് – ലോക്ക് ഡൗൺ കാലത്തെ ഓൺലൈൻ പ്രശ്‍നോത്തരി സംഘടിപ്പിച്ചു

    ലോക്ക് ഡൗൺ കാലത്ത് വൈഞ്ജാനിക ബോധത്തിന്റെ അറിവരങ്ങോരുക്കി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറി. ഏപ്രിൽ 29 ബുധനാഴ്ച  “അറിവരങ്ങ്” എന്ന പേരിൽ ഒരു ഓൺലൈൻ പ്രശ്‍നോത്തരി സംഘടിപ്പിച്ചു. പ്രായത്തിന്റ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങൾ(11-15 വയസ്സ് , 16-20 വയസ്സ് , 20 വയസ്സിന് മുകളിൽ) ആയിട്ടാണ് മത്സരം നടത്തിയത്.  മത്സരത്തിൽ വിഭാഗം 1ൽ സംഗീത് സുനിലും വിഭാഗം 2ൽ ആതിര രതീഷും വിഭാഗം 3ൽ എൻ. എം. രാഗേഷും വിജയികളായി.

  • പാചക പരിശീലനം നടത്തുന്നതിന് വേണ്ടി ആലോചന യോഗം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പാചക പരിശീലനം നടത്തുന്നതിന് വേണ്ടി ആലോചന യോഗം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി ജോഷി ഉത്‌ഘാടനം ചെയ്തു. യുവത പ്രെസിഡന്റ്‌ കെ. ബി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ടി. വി ഷൈവിൻ സ്വാഗതവും വനിതാവേദി ചെയർപേഴ്സൺ ഷിമ വിനേഷ് കൃതജ്ജാതയും രേഖപ്പെടുത്തി. അടുത്ത മാസം ആദ്യവാരത്തിൽ KITS ന്റെ സഹകരണത്തോടെ പാചക പരിശീലനം നടത്തുവാനും തീരുമാനിച്ചു.  

  • Koha യിൽ നിന്നും public ലേക്ക്…

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ പുസ്തക വിതരണം ആരംഭിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ പതിനായിരത്തോളം ലൈബ്രറികളെ ബന്ധിപ്പിക്കാനും പുസ്തക വിതരണം സുഗമമക്കുവാനും വേണ്ടി തയ്യാറാക്കിയ പബ്ലിക് സോഫ്റ്റ്‌വെയറിലൂടെയാണ് നിലവിൽ കോഹായിൽ ഉണ്ടായിരുന്ന 20000 ലധികം പുസ്തകങ്ങൾ വിതരണം ചെയ്യാൻ പോകുന്നത്.ആദ്യ പുസ്തക വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ്, എഴുത്തുകാരിയും ലൈബ്രറി അംഗവുമായ മായ വിനോദിന് നൽകി ഉദ്ഘാടനം നിർവഹിച്ചു.

  • ബാലകർഷകർക്കു വിത്ത് വിതരണം നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാല കർഷകർക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ബാലവേദി പ്രെസിഡന്റ്‌ അഖിൽ ജോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്  കർഷകയും ലൈബ്രറിയുടെ ബാലവേദി ചുമതലയും ഉള്ള ശ്രീമതി എസ്റ്റെല്ല സുനിൽ വിത്ത് വിതരണം നടത്തി. വരുന്ന സെപ്തംബർ മാസത്തിൽ നടക്കുന്ന കാർഷികോത്സവത്തോടനുബന്ധിച്ചു വീടുകളിൽ പോയി പരിശോധന നടത്തി മികച്ച ബാല കർഷകർക്ക് സമ്മാനങ്ങൾ നൽകും..താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി വി. ജി. ജോഷി, ലൈബ്രറി സെക്രട്ടറി ടി….

  • നാട്ടുവെളിച്ചം വയോജന വേദിയുടെ 10-ാമത് വാർഷികവും വയോജന ദിനാചരണവും നടത്തി

    കൊടുവഴങ്ങ ശ്രീ നാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നേതൃത്വത്തിലും നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിലും 10-ാമത് വാർഷികവും വയോജന ദിനാചരണവും നടത്തി. പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ബെന്നി ജോസഫ് ദിനാചരണം ഉദ്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡൻറ് പി ആർ മണി അധ്യക്ഷനായി .കെ കെ ജോസ് ആരോഗ്യ ക്ലാസ് എടുത്തു. ചിരി യോഗയും പരിചയപ്പെടുത്തി. വയോജന വേദി സെക്രട്ടറി വി വി സുതൻ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി…