പരസ്പരം – ഗ്രന്ഥശാല ഭരണ സമിതി യോഗങ്ങൾ പറവൂർ താലൂക്കിൽ തുടങ്ങി..

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർദേശാനുസരണം സ്റ്റേറ്റ് – ജില്ല – താലൂക്ക് കൗൺസിൽ അംഗങ്ങൾ പങ്കെടുത്തുകൊണ്ട് കൂടുന്ന ഗ്രന്ഥശാല ഭരണ സമിതി യോഗം കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷനായി. ഒരാൾ ഒഴികെ മുഴുവൻ ഭരണ സമിതി അംഗങ്ങളും താലൂക്ക് കൗൺസിൽ അംഗവും, ലൈബ്രെറിയൻ, ബാലവേദി, യുവത, വനിതാവേദി, വയോജനവേദി ഭാരവാഹികളുമുൾപ്പെടെ 20 പേർ പങ്കെടുത്തു. ജില്ല ലൈബ്രറി കൗൺസിൽ എക്‌സി. കമ്മറ്റി അംഗം പി. ആർ സത്യൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ, അലങ്ങാട് ഗ്രന്ഥശാല നേതൃ സമിതി കൺവീനർ ടോമി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. ക്രിയാത്മകമായ ചർച്ചകളും മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുന്ന നിരവധി നിർദേശങ്ങളും യോഗത്തിൽ ഉരുത്തിരിഞ്ഞു.

Similar Posts

  • മലബാറിന് കൊടുവഴങ്ങയുടെ കൈത്താങ്ങ്

    കൊടുവഴങ്ങയുടെ കൈത്താങ്ങ് മലബാറിൽ എത്തിച്ചു.. ഒപ്പം താലുക്ക് ലൈബ്രറി കൗൺസിലിന്റെയും.. കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി മലബാറിലെ പ്രളയ ബാധിതർക്കായി സ്വരൂപിച്ച ഏതാണ്ട് 1 ലക്ഷം രൂപ വില വരുന്ന സാധനങ്ങൾ ഉൾപ്പെടെ താലൂക്കിലെ വിവിധ ഗ്രന്ഥശാലകളിൽ നിന്നുമായി 7 ലക്ഷത്തോളം വിലവരുന്ന അവശ്യ സാധനങ്ങൾ ഉരുൾ പൊട്ടൽ തകർത്ത നിലംബുരിലെ പാതാർ നിവാസികൾക്ക്‌ നൽകി. ഇന്നലെ കൊടുവഴങ്ങയിൽ വച്ച് ജില്ലാ ലൈബ്രറി കൗൺസിൽ പ്രെസിഡൻറ് പി. ആർ. രഘു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു….

  • സൗജന്യ ജീവിത ശൈലി രോഗ നിർണ്ണയ ക്യാമ്പ്‌ നടത്തി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ സഹകരണത്തോടെ സൗജന്യ ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് നടത്തി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിജു ചുള്ളിക്കാട് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ശ്രീകല മധു, ലൈബ്രറി സെക്രട്ടറി ശ്രീ ടി വി ഷൈവിൻ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് ശ്രീ വി ജി ജോഷി അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ കെ ബി ശ്രീജിത്ത് സ്വാഗതവും ശ്രീ അഖിൽ…

  • ദേശീയ കര്‍ഷക ദിനത്തില്‍ ജൈവ കൃഷി

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കര്‍ഷക ദിനാചരണവും ജൈവ കൃഷിയുടെ ഉത്ഘാടനവും നടത്തി. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിംഗിന്‍റെ ജന്മദിനമായ ഡിസംബര്‍ 23 ദേശീയ കര്‍ഷക ദിനമായി (കിസാന്‍ ദിവസ്) ആഘോഷിക്കുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തിന്‍റെ സമഗ്ര വളര്‍ച്ചക്ക് കര്‍ഷകര്‍ നല്‍കുന്ന സംഭാവനകളെ ഓര്‍ക്കുന്നതിനും, കര്‍ഷകനെ ആദരിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ ദിനത്തില്‍ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ജൈവ കൃഷി ആരംഭിച്ചു. താലുക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മറ്റി അംഗവും…

  • തൊഴില്‍ സാദ്ധ്യതകളും ഭാവിയും – സെമിനാറും പാചക പരിശീലനം സമാപന സമ്മേളനവും

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയിൽ കഴിഞ്ഞ രണ്ട് മാസമായി നടന്നു വന്നിരുന്ന പാചക പരിശീലനം സമാപിച്ചു. ഇതിനോടനുബന്ധിച്ചു തൊഴില്‍ സാദ്ധ്യതകളും ഭാവിയും എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൌണ്‍സില്‍ പ്രസിഡന്റ്‌ പി. ആര്‍. രഘു ഉത്ഘാടനം ചെയ്തു. താലുക്ക് ലൈബ്രറി കൌണ്‍സില്‍ ജോ.സെക്രട്ടറി വി. ജി. ജോഷി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപകൻ കെ. കെ. ജോസ് ഫോട്ടോ കൈമാറ്റവും അനുഭവ വിവരണവും നടത്തി. പരീക്ഷാ എക്സാമിനര്‍ ശ്രീ എം. എം. ജോസ് …

  • മെട്രോ വിനോദ യാത്ര

    ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ നാട്ടുവെളിച്ചം വയോജന വേദിയുടെ ആഭിമുഖ്യത്തിൽ മെട്രോ വിനോദയാത്ര നടത്തി. വയോജനങ്ങൾ ഏറണാകുളം സുഭാഷ്‌ പാർക്ക് സന്ദർശിച്ചു. വയോജന വേദി പ്രസിഡന്റ്‌ പി എൻ വിശ്വംഭരൻ, സെക്രട്ടറി രത്‌നമ്മ ഗോവിന്ദൻ., ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി, സെക്രട്ടറി ടി വി ഷൈവിൻ, കെ ബി ശ്രീജിത്ത്‌, ഷീബ രതീഷ്‌ എന്നിവർ നേതൃത്വം നൽകി.

  • ഫുട്ബോൾ കാർണിവൽ 2026 സംഘടിപ്പിച്ചു

    കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ്‌ & ലൈബ്രറിയുടെയും SNASC കൊടുവഴങ്ങയുടെയും ആഭിമുഖ്യത്തിൽ നമ്മുടെ നാട്ടിലെ കായിക പ്രേമികൾ ഫുട്ബോൾ മാമാങ്കത്തെ ഏറ്റെടുത്തിരിക്കുന്ന ഈ സമയത്തു ഫുട്ബോൾ കാർണിവൽ സംഘടിപ്പിച്ചു.ജില്ല ലൈബ്രറി കൗൺസിൽ അംഗം പി. പി. അജിത് കുമാർ ഉത്ഘാടനം നിർവഹിച്ചു.ലൈബ്രറി പ്രസിഡന്റ്‌ വി. ജി. ജോഷി അധ്യക്ഷത വഹിച്ചു. തുടർന്ന് പി. ജി വിനിൽകുമാർ പ്രശ്നോത്തരി നയിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ടി. വി. ഷൈവിൻ, SNASC യുടെ വിബീഷ് ബേബി എന്നിവർ ആശംസകൾ അർപ്പിച്ചു….

Leave a Reply

Your email address will not be published. Required fields are marked *