കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കര്‍ഷക ദിനാചരണവും ജൈവ കൃഷിയുടെ ഉത്ഘാടനവും നടത്തി. മുന്‍ പ്രധാനമന്ത്രി ചൗധരി ചരണ്‍സിംഗിന്റെ ജന്മദിനമായ ഡിസംബര്‍ 23 ദേശീയ കര്‍ഷക ദിനമായി (കിസാന്‍ ദിവസ്) ആഘോഷിക്കുന്നു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തിന്റെ സമഗ്ര വളര്‍ച്ചക്ക് കര്‍ഷകര്‍ നല്കുന്ന സംഭാവനകളെ ഓര്‍ക്കുന്നതിനും, കര്‍ഷകനെ ആദരിക്കുന്നതിനും വേണ്ടി നടത്തുന്ന ഈ ദിനത്തില്‍ കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയില്‍ ജൈവ കൃഷി ആരംഭിച്ചു. താലുക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മറ്റി അംഗവും ജൈവ കർഷകനുമായ അഡ്വ. എ. ഗോപി ഉത്ഘാടനം ചെയ്തു. ലൈബ്രറി വയോജന വേദി സെക്രട്ടറി എം. കെ. ശശി അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ലൈബ്രറി സെക്രട്ടറി ടി. വി. ഷൈവിന്‍ സ്വാഗതവും യുവത പ്രസിഡന്റ് കെ. ബി. ശ്രീജിത്ത് കൃതജ്ഞതയും രേഖപ്പെടുത്തി. പാചക പരിശീലനത്തിന്റെ ട്രെയിനെര്‍ കെ. കെ. ജോസ്, ലൈബ്രറി പ്രസിഡന്റ് വി. ജി. ജോഷി, വൈസ് പ്രസിഡന്റ് അഖില്‍. കെ. എ എന്നിവര്‍ നേതൃത്വം നല്കി .ഇതോടനുബന്ധിച്ച് ചീര, വെണ്ട, തക്കാളി, മുളക് തുടങ്ങിയ പച്ചക്കറികളുടെ കൃഷി തുടങ്ങി.





