‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശം ഉയര്‍ത്തി സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ എക്സൈസ് വകുപ്പ് 90 ദിന തീവ്രയത്ന ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും കലായലയങ്ങളിലേയും വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഓഫിസുകളിലേയും തൊഴില്‍ ശാലകളിലേയും ജീവനക്കാര്‍, തൊഴിലാളികള്‍, ഗ്രന്ഥശാലകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍ എന്നിവരെ കൂട്ടിയോജിപ്പിച്ചാണ് 90 ദിന തീവ്രയത്ന പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ 8000 ത്തിലധികം വരുന്ന ഗ്രന്ഥശാലകളില്‍ ഗാന്ധി സ്മൃതി ദിനമായ ജനുവരി 30 ന് ലഹരി വിരുദ്ധ പ്രതിജ്ഞയും അനുബന്ധ പരിപാടികളും സംഘടിപ്പിണമെന്നും തീരുമാനിച്ചിരിക്കുന്നു.ആയതിന്
