Upcoming Event:
  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

(+91) 484 251 46 45

snclkoduvazhanga@gmail.com

വായനക്കൂട്ടം – വായനക്കാരുടെ സംഗമം

WhatsApp Image 2020-01-16 at 8.15.24 PM

വായനക്കൂട്ടം – വായനക്കാരുടെ സംഗമം

  • Posted In
  • 2020-01-19
  • Likes

  • 14:00:00 - 18:00:00
  • 2020-01-19 - 2020-01-19

സുഹൃത്തേ,
ആശയങ്ങളുടെ പ്രപഞ്ചത്തിലേക്ക് മനുഷ്യഹൃദയങ്ങളെ കൂട്ടികൊണ്ട് പോകുന്ന മഷിപുരണ്ട അക്ഷരങ്ങളെ കോർത്തിണക്കിയ സുന്ദരമായ പൂന്തോട്ടങ്ങളാണ് ഒരോ പുസ്തകങ്ങളും. പൂന്തോട്ടത്തിലെന്ന പോലെ വിത്യസ്തമായ നിറങ്ങൾ, സുഗന്ധങ്ങൾ, അനുഭൂതികൾ ഇവയെല്ലാം ഒരോ പുസ്തകങ്ങളും നമുക്ക് നൽകുന്നു. ഒരോ പുസ്തകം വായിക്കുമ്പോഴും നവ്യമായ അനുഭൂതികളാണ് ഒരോ വായനക്കാരനും കൈവരുന്നത്. അറിവിന്‍റെ ആഴിയിലേക്ക് ആഴ്ന്നിറങ്ങാൻ പുസ്തകങ്ങൾ നമ്മെ സഹായിക്കുന്നു. വായന മനസ്സിനെ അടച്ചിട്ട മുറിക്കുള്ളിൽ നിന്ന്‌ പുറത്തേക്ക്‌ തുറന്നു വിടുന്ന അനുഭവമാണ്‌.
കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയെന്ന ഈ സപ്തതി പിന്നിട്ട അക്ഷര മുത്തശ്ശിയുടെ ജിഹ്വയായും പ്രചാരകരും അനുവാചകരുമായി വര്‍ത്തിക്കുന്ന നിങ്ങളേവരെയും അഭിനന്ദിക്കുന്നതോടൊപ്പം 2020 ജനുവരി 19 ഞായറാഴ്ച ഉച്ചക്ക് 2.00 മണിക്ക് ലൈബ്രറിയില്‍ വച്ച് കൂടുന്ന വായനക്കൂട്ടത്തിലേക്ക് സാദരം ക്ഷണിക്കുകയും ചെയ്യുന്നു. നമുക്ക് ഒത്തു കൂടാം… വായനയുടേയും വായനപ്പുരയുടെയും മുന്നോട്ടുള്ള പ്രയാണത്തിനായ്… ക്രിയാത്മകമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താങ്കൾ തീർച്ചയായും എത്തിച്ചേരുമല്ലോ….