സുഹൃത്തേ ,
പഠിക്കാന്‍ പരിശീലിപ്പിക്കുന്നതോടൊപ്പം പല മാതാപിതാക്കളും കുട്ടികളെ അടുക്കളയുടെ നാലയലത്തു പോലും കയറ്റാറില്ല .ചെറുപ്പത്തിലേ കുട്ടികളെ പാചകത്തില്‍ തല്പ്പരരാക്കിയാല്‍ ഗുണമേന്മയുള്ള ഭക്ഷനമേത് ,അനരോഗ്യമായത് എതെന്നൊക്കെ അവര്‍ അവര്‍ വേഗത്തില്‍ മനസ്സിലാക്കും. ഓരോ ചേരുവയെയും തൊട്ടും മണത്തും തയ്യാറാക്കുമ്പോള്‍ ആഹാരത്തെ സ്നേഹിക്കാനും പഠിക്കും .ചേരുവകള്‍ അളന്നെടുക്കുന്നത് ഓര്‍മ്മശക്തിയും അരിത്തമെറ്റിക്കല്‍ സ്കില്‍സും മെച്ചപ്പെടുത്തുകയും ചെയ്യും. ഉപ്പ് കൂടിയാല്‍ എന്ത് ചെയ്യും എന്നതിന് ഒരു പരിഹാരം കണ്ടുപിടിക്കുമ്പോള്‍ പ്രശ്നങ്ങളെ പരിഹരിക്കാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും പഠിക്കും. തയ്യാറാക്കിയത് അലങ്കരിച്ചു വിളമ്പുമ്പോള്‍ സര്‍ഗ്ഗാത്മകവും കലാപരവുമായ കഴിവുകള്‍ പുറത്തു വരികയുമാണ് ചെയ്യുന്നത്. അതോടൊപ്പം തന്നെ പാചകത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ കുട്ടികളെ പങ്കാളികളാക്കെണ്ടാതാണ്.
കൊടുവഴങ്ങശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയുടെ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ 2020 ജനുവരി 25 ശനിയാഴ്ച രാവിലെ 10.00 ന് ലൈബ്രറിയില്‍ വച്ച് നാട്ടകം – അടുക്കള പുര നാടന്‍ പാചകങ്ങളും അറിവുകളും സംഘടിപ്പിചിരിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാ കുട്ടുകരെയും സ്വാഗതം ചെയ്യുന്നു.
