Upcoming Event:
  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

(+91) 484 251 46 45

snclkoduvazhanga@gmail.com

സേവനങ്ങൾ

റെഫറൻസ് ലൈബ്രറി

പതിനൊന്നാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയോടെ കേരളത്തിലെ ഓരോ താലൂക്കുകളിലും തെരഞ്ഞെടുത്ത ഓരോ ലൈബ്രറിയില്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കിയതാണ് താലൂക്ക് റഫറന്‍സ് ലൈബ്രറി സ്‌കീം. സാധാരണപുസ്തകങ്ങള്‍ സജ്ജമാക്കുന്നതോടൊപ്പം തന്നെ ജനങ്ങളുടെ മാറിവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത്തരത്തിലുള്ള വിജ്ഞാന ഗ്രന്ഥങ്ങള്‍ കൂടി സജ്ജമാക്കിയാല്‍ മാത്രമേ നമ്മുടെ ലൈബ്രറികള്‍ കാലത്തിനൊത്ത് വളരുന്നു എന്നു പറയുവാന്‍ കഴിയുകയുള്ളൂ. താലൂക്ക് റഫറന്‍സ് ലൈബ്രറികള്‍ എന്ന ആശയത്തിലൂടെ ഒരു താലൂക്കിന്റെ പൊതു വൈജ്ഞാനിക ആവശ്യമാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന താലൂക്ക് റെഫറൻസ് ലൈബ്രറികള്‍. 2017 മുതൽ പറവൂർ താലൂക്കിലെ റഫറൻസ് ലൈബ്രറിയായി തിരഞ്ഞെടുത്തിരിക്കുന്നത് നമ്മുടെ ലൈബ്രറിയെ ആണ്.

reference

ഇ - വിജ്ഞാന സേവന കേന്ദ്രം

e-sevana-kendram

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകളില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ – വിജ്ഞാന, സേവന കേന്ദ്രം ആരംഭിക്കുവാന്‍ ലക്ഷ്യമിട്ടിരുന്നു. ഒരു പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ എന്നിവയില്‍ ഒന്ന് എന്ന നിലയില്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുവാനുള്ള പദ്ധതി ഈ വര്‍ഷവും തുടരും. സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററായി ഗ്രന്ഥശാലയെ രൂപപ്പെടുത്തും. പൊതുജനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളെയും നടപ്പിലാക്കുന്ന പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങള്‍ ഈ ഗ്രന്ഥശാലകളില്‍ നിന്ന് ലഭിക്കും. ഇതുകൂടാതെ ഗ്രന്ഥശാലകളില്‍ ഇ-സാക്ഷരത, ഇ-റീഡിംഗ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തി ലൈബ്രറി സേവനം മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതിയിലൂടെ കഴിയും. ഈ ഗ്രന്ഥശാലകളെ ആഗോളതലത്തില്‍ സമീപിക്കുവാന്‍ കഴിയുന്ന വിജ്ഞാന കേന്ദ്രങ്ങളായി മാറ്റും. 2016 മുതൽ നമ്മുടെ ലൈബ്രറിയിൽ ഇ – വിജ്ഞാന, സേവന കേന്ദ്രം പ്രവർത്തിച്ചു വരുന്നു.

അബാക്കസ് ട്രെയിനിംഗ്

ലൈബ്രറിയിൽ നമ്മുടെ കുട്ടികളുടെ ഗണിത ശാസ്ത്രത്തില്‍ അഭിരുചി വളര്‍ത്താന്‍ അബാക്കസ് പരിശീലനം നടത്തുന്നു. S N അബാക്കസ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ശ്രീ ജോഷി സാറിന്റെ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും അബാക്കസ് പരിശീലനം ലൈബ്രറി ഹാളിൽ വച്ച് നടക്കുന്നു.

abacus-class

ചിത്ര രചന ക്ലാസ്സ്‌

chitrarachana-class

നമ്മുടെ കുട്ടികളിലെ സർഗ വാസന പ്രോത്സാഹിപ്പിക്കുവാൻ എല്ലാ ശനിയാഴ്ചകളിലും മഹേശൻ മാഷിന്റെ ശിക്ഷണത്തിൽ ചിത്ര രചന ക്ലാസ്സ്‌ നടത്തിവരുന്നു.

എൻഡോവ്മെന്റ് സ്കോളർഷിപ്പ്

SSLC, PLUS TWO പരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും എൻഡോവ്മെന്റ് സ്കോളർഷിപ്പ് നൽകിവരുന്നു.

  1.  കെ. വി. നാരായണ ശാസ്ത്രി മെമ്മോറിയൽ സ്കോളർഷിപ്പ്
           സ്പോൺസർ : ശ്രീമതി മിനി & ശ്രീമതി ലീന കാട്ടിൽ കൊടുവഴങ്ങ 
  2.  പി. കെ. ശിവശങ്കരൻ നായർ മെമ്മോറിയൽ സ്കോളർഷിപ്പ്
           സ്പോൺസർ : ശ്രീ. എസ്. വിനയകുമാർ, കൊല്ലാട്ട് വീട്, കൊടുവഴങ്ങ 
  3.  ടി. ആർ. അച്ചുതൻ വൈദ്യർ മെമ്മോറിയൽ സ്കോളർഷിപ്പ്
           സ്പോൺസർ : ശ്രീ.കെ. എസ്. സെൽവരാജ്, കാട്ടിൽ, കൊടുവഴങ്ങ
  4.  കേശവനാശാൻ മെമ്മോറിയൽ സ്കോളർഷിപ്പ്
           സ്പോൺസർ : ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറി കൊടുവഴങ്ങ