Upcoming Event:
  • 00

    days

  • 00

    hours

  • 00

    minutes

  • 00

    seconds

(+91) 484 251 46 45

snclkoduvazhanga@gmail.com

ഇതളുകൾ

വയോജനവേദി

നാട്ടുവെളിച്ചം- വയോജന വേദി

നമ്മുടെ ലൈബ്രറിയിൽ നാട്ടുവെളിച്ചം വയോജന വേദി ലൈബ്രറി പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി തന്നെ പ്രവർത്തിക്കുന്ന ഒന്നാണ്. സമൂഹത്തിനുവേണ്ടി ഒരുപാട് വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടായ്മ ഒരുക്കി
ഗ്രന്ഥശാലകള്‍ പകലുകളില്‍ നന്മഗൃഹങ്ങളാകുന്നു. മുതിര്‍ന്ന പൗരന്മാരുടെ അറിവുകളും
അനുഭവങ്ങളും പകര്‍ന്നെടുത്ത് നാട്ടറിവുകളുടെ ശേഖരമാക്കി,നമ്മുടെ ഗ്രന്ഥപ്പുരകള്‍ മാറും. 60 വയസിനുമുകളിലുള്ളവരുടെ സംഘം ചേരല്‍ മാത്രമല്ല; അവരുടെ വിനോദങ്ങളുടെ പങ്കുവയ്ക്കല്‍കൂടിയാവും ഗ്രന്ഥശാലകള്‍. ഇന്നത്തെ സമൂഹത്തിന് നഷ്ടപ്പെട്ടുപോകുന്ന പാരമ്പര്യങ്ങളുടെയും തിരിച്ചറിവുകളുടെയും തിരിച്ചുപിടിയ്ക്കലും സൂക്ഷിപ്പുമാണ് വയോജന സംഗമത്തിലൂടെ നേടുക.വയോജന വേദിയുടെ അഭിമുഖ്യത്തിൽ വയോജന സംഗമം, വയോജന ദിനാചരണം, വിവിധ ആരോഗ്യ സുരക്ഷ ക്യാമ്പുകൾ, സംവാദങ്ങൾ, വിനോദ യാത്രകൾ എന്നിവ നടത്തി വരുന്നു.

vayo

യുവത

യുവജനങ്ങളുടെ സാന്നിധ്യം ഗ്രന്ഥശാലകളില്‍ സജീവമാക്കുന്നതിന് വേണ്ടി ഗ്രന്ഥശാലകളില്‍ രൂപീകരിച്ചിട്ടുള്ള യുവത നമ്മുടെ ലൈബ്രറിയിലും രൂപീകരിച്ചിട്ടുണ്ട് . 15 വയസിനുമുകളിലുള്ളവരുടെ വേദി എന്ന നിലയിലാണ് യുവത പ്രവര്‍ത്തിക്കുന്നത് യുവത ക്യാമ്പില്‍നിന്നുയര്‍ന്ന നിര്‍ദേശങ്ങള്‍ കൂടി ക്രോഡീകരിച്ച് വിദഗ്ധരുടെ സഹായത്തോടെ മാര്‍ഗരേഖ നല്‍കും. വായനയുടെ ലോകം, സാമൂഹ്യ മാധ്യമങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകള്‍, സുസ്ഥിര വികസനം, ലിംഗനീതി, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നേതൃശേഷി വികസനം, ശാസ്ത്രബോധം, ബഹുസ്വരതയുടെ ദേശീയത, കലാ – കായിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള പ്രവര്‍ത്തനം ആവിഷ്‌കരിച്ച് യുവതി – യുവാക്കളെ സമൂഹ ബോധമുള്ളവരാക്കി വാർത്തെടുക്കുക എന്നതാണ് യുവത കൊണ്ട് ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ യുവതി യുവാക്കളുടെ കലാ – കായിക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

വനിതാവേദി

vanitha-vedi

സാമൂഹിക – സാംസ്‌കാരിക ജീവിതത്തിന്റെ നേതൃത്വത്തിലേയ്ക്ക് സ്ത്രീകളെ കൊണ്ടുവരുന്നതോടൊപ്പം ഗ്രന്ഥശാലാ പ്രവര്‍ത്തനത്തില്‍ സജീവമാക്കുകയുമാണ് വനിതാവേദി കേന്ദ്രങ്ങളിലൂടെ ഉദ്ദേശിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍, വിവിധ തൊഴില്‍ പരിശീലന പരിപാടികള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സര്‍ഗാത്മകത പരിപോഷിപ്പിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങള്‍, നല്ല രക്ഷിതാവാകാനുള്ള പരിശീലനങ്ങള്‍, കഴിവ്, ആത്മവിശ്വാസം നേതൃപാടവം എന്നിവ വര്‍ധിപ്പിക്കാന്‍ കഴിയുംവിധത്തിലുള്ള പരിശീലനങ്ങള്‍, കലാ – കായിക വിനോദങ്ങള്‍ എന്നിവ ആസ്പദമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. നമ്മുടെ ലൈബ്രറിയിൽ വിവിധങ്ങളായ പഠന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതിൽ വനിതാവേദി അംഗങ്ങൾ മുൻകൈയെടുക്കാറുണ്ട്. പാചക പരിശീലനം, തയ്യൽ ക്ലാസ്സുകൾ, പുസ്തക ബൈൻഡിങ് പരിശീലനം, ബോധവൽക്കരണ ക്ലാസ്സുകൾ, ലഹരി വിരുദ്ധ സെമിനാറുകൾ, ആഭരണ നിർമ്മാണ പരിശീലനം, ജൈവ പച്ചക്കറി കൃഷി, വിനോദ യാത്രകൾ എന്നിവയിലൂടെ സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.

സ്റ്റുഡന്റസ് ഫോറം

കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്ബ് & ലൈബ്രറിയിലെ മുതിർന്ന വിദ്യാർത്ഥികളുടെ സംഘടന ആണ് സ്റ്റുഡന്റസ് ഫോറം. കരിയർ ഗൈഡൻസ് ക്ലാസ്സുകൾ, പരീക്ഷക്ക് തയ്യാറെക്കുക്കാൻ വിവിധ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നു. അതോടൊപ്പം തന്നെ നാട്ടിലെ പ്രതിഭകളുടെ സൃഷ്ടികൾ കണ്ടെത്തി സോപാനം എന്ന പേരിൽ കയ്യെഴുത്ത് മാസികയും പ്രസിദ്ധീകരിച്ചു വരുന്നു.

ബാലവേദി

കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ ഗ്രന്ഥശാലകളില്‍ സജീവമായിരിക്കേണ്ടതുണ്ട്. അതിനായി ആവിഷ്‌കരിച്ച് വിജയകരമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ബാലവേദി.അറിവിന്റെയും, വായനയുടെയും ലോകത്ത് സഞ്ചരിക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുക എന്നതാണ് ബാലവേദിയുടെ ഉദ്യേശ്യ ലക്‌ഷ്യം. നമ്മുടെ ലൈബ്രറിയിൽ ബാലവേദി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ വർഷവും വാർഷിക ആഘോഷങ്ങളും,ദ്വിദിന ക്യാമ്പുകളും നടത്തി വരുന്നു. അതോടൊപ്പം തന്നെ ചിത്രരചന ക്ലാസ്സുകൾ, പ്രശ്നോത്തരി, പഠന – വിനോദ യാത്രകൾ എന്നിവ സംഘടിപ്പിച്ചു വരുന്നു.

bala